ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക വിമാനം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ രക്ഷപെട്ടു.
എയര്‍ഫോഴ്‌സിന്റെ ജാഗ്വര്‍ എയര്‍ക്രാഫ്റ്റാണ് പൊഖ്‌റാനില്‍ തകര്‍ന്നു വീണത്. എല്ലാ ദിവസവും നടക്കുന്ന പരിശീലന പറക്കലിന്റെ ഭാഗമായി നടത്തിയ പറക്കലിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ രക്ഷപെട്ടു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധ വക്താവ് ലഫ്.കേണല്‍ മനീഷ് ഓജ പറഞ്ഞു.
ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് ജാഗ്വര്‍. ന്യൂക്ലിയല്‍ ക്രൂയിസ് മിസൈലുകള്‍, ലേസര്‍ ബോംബുകള്‍ എന്നിവ വഹിക്കാന്‍ ഇവയ്ക്ക് കഴിയും. ആണവ പോര്‍മുന ഘടിപ്പിച്ച മിസൈലുകള്‍ അതീവ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാനും ജാഗ്വറിനാകും.
ഇന്ത്യന്‍ സൈനിക വിമാനം പാക് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു

Be the first to write a comment.