റിമാന്‍ഡിലായിരുന്ന രാജ്കുമാര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണം നടത്തുക.

രാജ്കുമാറിന് പോലീസ് കസ്റ്റഡിയില്‍ കടുത്ത മര്‍ദനമേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുള്ള സാഹചര്യത്തിലാണ് ജയിലിലെ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിടുന്നത്. നാലു ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ജയിലില്‍ ആരോഗ്യനില വഷളായ രാജ്കുമാറിനെ അധികൃതര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും നെഞ്ചുവേദന കൊണ്ട് പുളഞ്ഞ അദ്ദേഹത്തെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ജയില്‍ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്‌