ജയ്പുര്‍: യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ ബാല്‍ട്ടോറയിലെ ബിജെപി കൗണ്‍സിലറായ കാന്തിലാലിനെതിരേയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അകന്ന ബന്ധുവായ കാന്തിലാല്‍ കുളിമുറി ദൃശ്യം രഹസ്യമായി പകര്‍ത്തിയെന്നും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് കാന്തിലാലിന്റെ സുഹൃത്തും യുവതിയെ പീഡിപ്പിച്ചു. പലതവണ പീഡനം തുടര്‍ന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിഎസ്പി സുഭാഷ് ഖോജ അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.