ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തോടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഉത്തരവ് മറികടന്ന് വിഷയത്തില്‍ ഇടപ്പെട്ടാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് നരേന്ദ്രമോദി പറഞ്ഞു.