ജാർഖണ്ഡിൽ അൻപതു വയസ്സുകാരിയെ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ചിത്ര ജില്ലയിൽ നടന്ന സംഭവത്തിൽ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു ദണ്ഡ്‌ ഉപയോഗിച്ച് അക്രമിച്ചതായും പൊലീസ് പറഞ്ഞു. ഹണ്ടർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോബ്‌ന ഗ്രാമത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. അയൽ പ്രദേശത്തുകാരെ മൂന്ന് യുവാക്കൾ വിധവയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റക്ക് താമസിക്കുകയായിരുന്ന സ്ത്രീയെ കൂട്ടമാനഭംഗം നടത്തുകയായിരുന്നു. പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റ സ്ത്രീയെ ഹണ്ടർഗഞ്ച് കമ്മ്യൂണിറ്റി ഹെൽത്ത്‌സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. രണ്ട് ദിവസം മുൻപാണ് സമാനമായ രീതിയിൽ ഒരു കേസ് ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ നടന്നത്. 50 കാരിയായ സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഡൽഹി ‘നിർഭയ’ കേസിന് സമാനമായ സംഭവാമാണിതും.