തിരുവനന്തപുരം: രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ കേരളത്തില്‍ ജെഡിഎസ് പിളര്‍ന്നു. പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന് സി.കെ.നാണു വിഭാഗം അറിയിച്ചു. എച്ച്.ഡി.ദേവെഗൗഡയുമായുളള എല്ലാബന്ധവും ഉപേക്ഷിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. സി.കെ.നാണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് അസാധുവാണ്.

മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും ആത്മവഞ്ചന അവസാനിപ്പിക്കണം. മാത്യു ടി.തോമസിനെയും കെ.കൃഷ്ണന്‍കുട്ടിയെയും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടും. മന്ത്രിസഭയില്‍നിന്നു മാറ്റണമോയെന്ന കാര്യം അടുത്തഘട്ടത്തില്‍ ആലോചിക്കും. മാത്യു ടി.തോമസ്, കൃഷ്ണന്‍കുട്ടി എന്നീ നേതാക്കളെ മുന്നില്‍ നിര്‍ത്തുന്നതില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്നും വിമത വിഭാഗം ആരോപിച്ചു.