ഡല്‍ഹി: 2020 ജൂലൈയില്‍ മുകേഷ് അംബാനിയുടെ ജിയോക്ക് അവരുടെ മൊബൈല്‍ നെറ്റ്‌വര്‍ക്കിലേക്ക് 35 ലക്ഷം പുതിയ സബ്‌സ്‌െ്രെകബര്‍മാരെ ചേര്‍ത്താന്‍ സാധിച്ചെങ്കിലും സജീവ ഉപയോക്താക്കളുടെ എണ്ണം നിലനിര്‍ത്താന്‍ സാധിച്ചില്ല.

ട്രായ് പുറത്തുവിട്ട പുതിയ കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സജീവ ഉപയോക്താക്കളുടെ കാര്യത്തില്‍ റിലയന്‍സ് ജിയോക്ക് വമ്പന്‍ തിരിച്ചടിയാണ് നിലവില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ജൂണില്‍ 39.7 കോടി ഉപയോക്താക്കളുണ്ടെന്ന് ജിയോ അവകാശപ്പെടുന്നുണ്ടെങ്കിലും അതില്‍ 78 ശതമാനം മാത്രമാണ് കമ്പനിയുടെ വയര്‍ലെസ് സേവനങ്ങള്‍ സജീവമായി ഉപയോഗിക്കുന്നത്.

ഒരു മാസത്തെ നിശ്ചിത സമയത്ത് അതത് നെറ്റ്‌വര്‍ക്കുകളുമായി കണക്ട് ചെയ്തിരിക്കുന്ന പരമാവധി ഉപയോക്താക്കളെയാണ് ട്രായ് സജീവ ഗണത്തില്‍ പരിഗണിക്കുന്നത്. ഫലത്തില്‍, ജൂണില്‍ ജിയോ രേഖപ്പെടുത്തിയ 39.7 കോടി ഉപയോക്താക്കളില്‍ 8.7 കോടി പേര്‍ സജീവ ഉപയോക്താക്കളല്ല. അതേസമയം, വി.ഐ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ജൂണില്‍ എയര്‍ടെല്‍ 98 ശതമാനവും വി.ഐ 90 ശതമാനവുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.

മാസാമാസം റീച്ചാര്‍ജ് ചെയ്യാത്ത ഉപയോക്താക്കളെ തിരഞ്ഞുപിടിച്ച് ഇവരുടെ സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ വിഐയും എയര്‍ടെലും മുമ്പേ ആരംഭിച്ചിരുന്നു. വരുമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇരു കമ്പനികളും സജീവ ഉപയോക്താക്കളിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും.