ഞെട്ടിക്കുന്ന ഓഫറുകളുമായി ജിയോ. അഞ്ച് പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലസ് പ്ലാനുകളാണ് റിലയന്‍സ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.. 399 രൂപ മുതല്‍ 1,499 രൂപ വരെയുള്ള അഞ്ച് പ്ലാനുകളാണ് ജിയോ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകള്‍ക്ക് നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി ഹോട്ട്സ്റ്റാര്‍ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ജിയോ ഓഫര്‍ ചെയ്യുന്നുണ്ട്.

സെപ്റ്റംബര്‍ 24 മുതല്‍ ജിയോ സ്‌റ്റോറുകളിലൂടെ ഈ സേവനം ലഭ്യമാകും. ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ 650ല്‍ പരം ലൈവ് ടിവി ചാനലുകള്‍, വീഡിയോ കണ്ടന്റ്, അഞ്ച് കോടിയിലേറെ ഗാനങ്ങള്‍, മൂന്നൂറില്‍ പരം ന്യൂസ് പേപ്പറുകള്‍ എന്നിവയോട് കൂടിയ ജിയോ ആപ്പ് സര്‍വീസും ജിയോ ഓഫര്‍ ചെയ്യുന്നുണ്ട്. 250 രൂപയ്ക്ക് മുഴുവന്‍ കുടുംബത്തിനും ഉപയോഗിക്കാവുന്ന? ഫാമിലി പ്ലാന്‍, 500 ജിബി വരെ ഡാറ്റ, ഇന്ത്യയ്ക്ക് അകത്തും വിദേശത്തും വൈഫൈ കോളിംഗ് എന്നിവയും പ്ലാനിന്റെ ഭാഗമായി വരുന്നുണ്ട്.

വിദേശ യാത്ര ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ഫ്‌ളൈറ്റ് കണക്റ്റിവിറ്റി സര്‍വീസ്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളിലും ഇന്റനാഷണല്‍ റോമിംഗ് എന്നിവയും പുതിയ പ്ലാനിന്റെ ഭാഗമാണ്.