കൊച്ചി: ജിഷാ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ണ്ണായക വിധി. ജിഷാ കേസ് ഡല്‍ഹിയിലെ നിര്‍ഭയ കേസിനോട് സമാനമാണെന്ന് പ്രതിഭാഗം വാദിച്ചു. അമീര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ബലാല്‍സംഗ ശ്രമത്തിനിടയിലെ കൊലപാതകെമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നൂറോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. കൊലപാതകം, ബലാല്‍സംഗം, ഭവനഭേവനം, തടഞ്ഞുവെക്കല്‍ തുടങ്ങിയ കേസുകളാണ് അമീറിനെതിരെ ചുമത്തിയിരിക്കുന്നത്.

2016 ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം.ബലാല്‍സംഗ ശ്രമത്തിനിടയിലെ കൊലപാതകെമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നൂറോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. കൊലപാതകം, ബലാല്‍സംഗം, ഭവനഭേവനം തുടങ്ങിയ കേസുകളാണ് അമീറിനെതിരെ ചുമത്തിയിരിക്കുന്നത്. ഡി എന്‍ എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്ഥാപിച്ചത്. 19മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിര്‍ണ്ണായക വിധി എത്തിയിരിക്കുന്നത്.