ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ പരമ്പര നഷ്ടത്തെ തുടര്‍ന്ന് അലസ്റ്റയര്‍ കുക്ക് ഒഴിഞ്ഞ സ്ഥാനത്താണ് റൂട്ട് നിയമിതനാവുന്നത്.

2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്ടനായ റൂട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടര്‍ ആന്‍ഡ്ര്യൂ സ്‌ട്രോസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 26-കാരനായ റൂട്ടിന് ടീമിനെ നയിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ജൂലൈയില്‍ ദക്ഷിണാഫ്രികക്കെതിരെയാണ് ഇംഗ്ലണ്ടിന് ഇനി ടെസ്റ്റ് മത്സരമുള്ളത്. ബെന്‍ സ്റ്റോക്‌സ് ആണ് പുതിയ വൈസ് ക്യാപ്ടന്‍.