kerala

വിവാദ പരാമര്‍ശം; പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി

By web desk 1

September 12, 2021

കോട്ടയം: നാര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കളത്തിങ്ങലിനെ പിന്തുണച്ച് ജോസ് കെ മാണി. ബിഷപ്പിനെ അധിക്ഷേപിച്ചവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.

ബിഷപ്പ് സാമൂഹ്യ തിന്മക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിക്കുകയാണ് ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു.

ബിഷപ്പ് വിവാദ പരാമര്‍ശം നടത്തി മൂന്ന് ദിവസം കഴിഞ്ഞാണ് ജോസ് കെ മാണിയുടെ പ്രതികരണം.