കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം ഇനി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി. കോട്ടയത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. യുഡിഎഫില്‍ നിന്ന് അനീതി നേരിട്ടെന്നും ഇതിനാലാണ് എല്‍ഡിഎഫിനൊപ്പം പോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാണി സാര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴേക്കും പിജെ ജോസഫ് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തിനും, ലോക്‌സഭാ സീറ്റിനും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിനും അദ്ദേഹം അവകാശവാദമുന്നയിച്ചു. തന്നെ അദ്ദേഹം വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ മാണി ആരോപിച്ചു.

യുഡിഎഫ് രൂപീകരിക്കാന്‍ നേതൃത്വം കൊടുത്ത മാണി സാറിന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.