തിരുവനന്തപുരം: ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയ സാഹചര്യത്തില്‍ പാല സീറ്റ് ലഭിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രവേശം തേടി മാണി സി കാപ്പന്‍ ചര്‍ച്ച നടത്തിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎ ഹസന്‍. പ്രതിപക്ഷനേതാവുമായി മാണി സി കാപ്പന്‍ ഇക്കാര്യം സംസാരിച്ചുവെന്നും എംഎം ഹസന്‍ വെളിപ്പെടുത്തി.

എന്നാല്‍ ഇത്തരത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലാ സീറ്റ് ജോസ് പക്ഷത്തിന് നല്‍കിയാല്‍ എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ മാറ്റമില്ലെന്ന് മാണി സി കാപ്പന്‍ ഇന്നും ആവര്‍ത്തിച്ചു. പാലാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ ജോസ് പക്ഷവും ഉറച്ചു നില്‍ക്കുകയാണ്.

ഇന്ന് രാവിലെയാണ് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കിയത്. യുഡിഎഫ് തങ്ങളെ മാറ്റിനിര്‍ത്തി അപമാനിച്ചു എന്നാരോപിച്ചാണ് ജോസ് പക്ഷം യുഡിഎഫ് വിട്ടത്.