ന്യൂഡല്‍ഹി: സി.എന്‍.എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്‍.രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.

തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം യു.എന്‍.ഐ, സിഎന്‍ബിസി എന്നീ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്ററാവുന്നത്. മൃതദേഹം മൂന്നു മണിവരെ ഇന്ദിരാപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.