തിരുവനന്തപുരം: ജനതാദള്‍ എസ് നേതാവ് കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ.

ജനതാദള്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം മാത്യു ടി തോമസ് രാജിവെച്ചതോടെയാണ് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്. മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കെ.കൃഷ്ണന്‍കുട്ടിക്ക് ലഭിക്കുക.

ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എയാണ് കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിപദം മാറാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ മാറ്റുന്നതെന്നും ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.