india
ജുമുഅ വര്‍ഷത്തില്‍ 52 തവണ നടക്കുന്നു, ഹോളി വര്‍ഷത്തിലൊരിക്കല്‍; മുസ്ലിംകള്ക്ക് അസ്വസ്ഥതയുണ്ടെങ്കില്‍ ഹോളിക്ക് പുറത്തിറങ്ങരുതെന്ന് യു.പി പൊലീസ്
അതേസമയം ഉദ്യോഗസ്ഥന്റെ പരാമര്‍ശങ്ങള്‍ പക്ഷപാതപരമാണെന്നും ഒരു ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി യു.പി സംഭല്‍ ജില്ല സര്‍ക്കിള്‍ ഓഫീസര്‍. ഹോളി വര്‍ഷത്തിലൊരിക്കലുള്ള ഉത്സവമായതിനാല്‍ മുസ്ലിംകള് വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് സംഭല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനുജ് ചൗധരി പറഞ്ഞത്.
റമദാന് മാസത്തിലെ വെള്ളിയാഴ്ചയോടൊപ്പം വരുന്ന ഹോളിയോടനുബന്ധിച്ച് വ്യാഴാഴ്ച സംഭാല്‍ കോട്വാലി പൊലീസ് സ്റ്റേഷനില്‍ ഒരു സമാധാന സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്.
‘വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഒരു ഉത്സവമാണ് ഹോളി, അതേസമയം വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഒരു വര്‍ഷത്തില്‍ 52 തവണ നടക്കുന്നു. ഹോളിയുടെ നിറങ്ങളില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍, അവര്‍ ആ ദിവസം വീടിനുള്ളില്‍ തന്നെ കഴിയണം. ഉത്സവങ്ങള്‍ ഒരുമിച്ച് ആഘോഷിക്കേണ്ടതിനാല്‍ പുറത്തിറങ്ങുന്നവര്‍ക്ക് വിശാലമായ ഒരു മനോഭാവം ഉണ്ടായിരിക്കണം,’ അനുജ് ചൗധരി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സാമുദായിക സൗഹാര്‍ദ്ദവും കര്‍ശനമായ ജാഗ്രതയും ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ ഉദ്യോഗസ്ഥന് ആഘോഷങ്ങള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു മാസമായി സമാധാന സമിതി യോഗങ്ങള്‍ നടത്തിവരികയാണെന്നും പറഞ്ഞു.
അതേസമയം ഉദ്യോഗസ്ഥന്റെ പരാമര്‍ശങ്ങള്‍ പക്ഷപാതപരമാണെന്നും ഒരു ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി വക്താവ് ശര്‍വേന്ദ്ര ബിക്രം സിങും പരാമര്‍ശത്തെ അപലപിച്ചു. ഉദ്യോഗസ്ഥര്‍ ബി.ജെ.പി ഏജന്റുമാരായി പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ നല്ല പേര് നിലനില്ക്കാന് വേണ്ടി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കുന്നത് അനുകരിക്കുകയാണ്. അത്തരം പ്രസ്താവനകള്‍ നടത്തുകയും പരസ്യമായി പക്ഷപാതം കാണിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഇത് അപലപനീയമാണ്, ഉദ്യോഗസ്ഥര്‍ ബി.ജെ.പി ഏജന്റുമാരായി പ്രവര്‍ത്തിക്കരുത്,’ അദ്ദേഹം പറഞ്ഞു.
ഒരു ഉദ്യോഗസ്ഥന് ആരായാലും മതേതരനായിരിക്കണമെന്നും എങ്കില്‍ മാത്രമേ രാജ്യത്ത് ഭരണം ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും അല്ലാത്തപക്ഷം അത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് യു.പി കോണ്‍ഗ്രസ് മീഡിയ കമ്മിറ്റി വൈസ് ചെയര്മാന് മനീഷ് ഹിന്ദ്വിയും വിഷയത്തില്‍ പ്രതികരിച്ചു.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
india
ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്. ഷണ്മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

