kerala
കെ റെയില്‍;പാതയില്‍ വളവുകളും കയറ്റിറക്കങ്ങളും
ഡി.പി.ആറില്‍ പിഴവുകളെന്ന് അലോക് വര്‍മ,200 ഇടത്ത് കയറ്റിറക്കം,നിര്‍ദ്ദിഷ്ട പാതയില്‍ 120 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡില്‍ ട്രെയിന്‍ ഓടിക്കാനാവില്ല,ഇത് സെമി ഹൈ സ്പീഡല്ല, അമ്യൂണ്‍സ്മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാവും.
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍ക്കാര്‍ പുറത്തുവിട്ട വിശദ പദ്ധതി രേഖ (ഡിപിആര്‍) പിഴവുകള്‍ നിറഞ്ഞതെന്ന് പദ്ധതിയെക്കുറിച്ച് സാധ്യതാ പഠനം നടത്തിയ ‘സിസ്ത്ര എംവിഐ’യുടെ തലവന്‍ അലോക് വര്‍മ്മ. പദ്ധതിയുടെ അലൈന്മെന്റിന്റെ 20 ശതമാനം മാത്രമാണ് ഡിപിആറില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. ആകെ 120 കിലോമീറ്റര്‍ അലൈന്മെന്റ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കോട്ടയത്തിന് ശേഷമുള്ള പാതയെക്കുറിച്ച് ഒരു വിവരവും ഡി.പി.ആറിലില്ലെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ദ്ദിഷ്ട പാതയുടെ 30 ശതമാനവും വളവുകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 200 ഇടത്ത് പാതയില്‍ കയറ്റിറക്കങ്ങളുണ്ട്. ഇത്തരം പാതയില്‍ ട്രെയിന്‍ ഓടിച്ചാല്‍ കോച്ചുകള്‍ ആടിയുലയും. നിര്‍ദ്ദിഷ്ട പാതയില്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ കൂടുതല്‍ ഓടിക്കാന്‍ പറ്റില്ല. ഇത് സെമി ഹൈ സ്പീഡല്ല, അമ്യൂണ്‍സ്മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാവും. തിരുവനന്തപുരത്ത് നിന്നുള്ള 120 കിലോമീറ്റര്‍ അലൈന്മെന്റ് മാത്രമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
കോട്ടയത്തിന് ശേഷമുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ല. വളവുകളുടെ വിവരങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. അലൈന്മെന്റ് നല്‍കിയിട്ടില്ല. എല്ലാ രണ്ട് കിലോമീറ്ററിലും കുത്തനെയുള്ള വളവുകളുണ്ട്. വളഞ്ഞുപുളഞ്ഞാണ് പാത. പാതയില്‍ രണ്ട് വലിയ ടണലുകളുള്‍പ്പെടെ 120 ടണലുകളുണ്ട്. കോഴിക്കോട് ഭൂഗര്‍ഭ സ്റ്റേഷനാണ്. അവിടെ 3.5 കിലോമീറ്റര്‍ നീളത്തിലും കണ്ണൂരിന് സമീപം രണ്ട് കിലോമീറ്ററിനടുത്ത് ദൂരമുള്ള ടണലുമുണ്ട്. തൃശ്ശൂരില്‍ നിലവിലുള്ള റെയില്‍വേ ലൈന്‍ പൂര്‍ണമായും മാറ്റേണ്ടിവരും. അതിനൊപ്പം മൂന്നും നാലും പാതകള്‍ വരുമെന്ന് റെയില്‍വേയും പറയുന്നു. റെയില്‍വേ സ്റ്റേഷനും പാതകളും മാറ്റിയ ശേഷമുള്ള സ്ഥലത്ത് ആകാശപാതയാണ് നിര്‍മിക്കുക. ഏതെങ്കിലും ഭൂസര്‍വേ സര്‍വേ നടത്തിയിട്ടില്ലെന്നതിന് തെളിവാണിതെല്ലാമെന്നും അലോക് വര്‍മ്മ പറഞ്ഞു. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍വേ പാതക്ക് സമന്തരമാണ് ഈപാത പോകുന്നത്. പാതയില്‍ 80 റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉയര്‍ത്തി കെട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
kerala
സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം സംസ്ഥാനത്ത് ഇടി മിന്നലിനും സാധ്യതയുണ്ട്.
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
kerala
എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടിയ എസ്ഐക്കെതിരെ കേസ്
പലരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബിജുവിനെതിരെ കേസ്.
എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടിയ എസ്ഐക്കെതിരെ പരാതി. പലരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബിജുവിനെതിരെ കേസ്.
സ്പായില്‍ പോയത് ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സ്പായിലെ ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. സ്പാ ജീവനക്കാരും കേസില്‍ പ്രതികളാണ്. പരാതിക്കാരനായ സിപിഒ പാലാരിവട്ടം സ്റ്റേഷനിലെ തന്നെ പോലിസ് ഉദ്യോഗസ്ഥനാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്
kerala
കൊച്ചിയില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ചാക്ക് അന്വേഷിച്ച് ഇയാള്‍ പരിസരത്തെ കടയില്‍ എത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. പട്ടി ചത്തെന്ന് പറഞ്ഞാണ് ചാക്ക് വാങ്ങിയത്.
കൊച്ചി കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ ജോര്‍ജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനവാസ മേഖലയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. അവശ നിലയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ചാക്ക് അന്വേഷിച്ച് ഇയാള്‍ പരിസരത്തെ കടയില്‍ എത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. പട്ടി ചത്തെന്ന് പറഞ്ഞാണ് ചാക്ക് വാങ്ങിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
-
india16 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF17 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala15 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india15 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala13 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala11 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

