kerala
പാറക്വാറി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.സുധാകരന്‍ എംപി
ക്വാറി പ്രവര്‍ത്തനം സാധരണ നിലയിലേക്ക് വന്നില്ലെങ്കില്‍ നിര്‍മ്മാണ മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

കെട്ടിട നിര്‍മ്മാണ മേഖലയെ അനിശ്ചിതത്തിലേക്ക് തള്ളിവിട്ട പാറ ക്വാറി സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സംസ്ഥാന സര്‍ക്കാരിന്റെ ക്വാറി നയവും പട്ടയ ഭൂമിയിലെ ഖനനം, ഖനന ചട്ടഭേദഗതി,റോയല്‍റ്റി,സെക്യുരിറ്റി എന്നിവയിലെ വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ സമരത്തിലാണ്.ക്വാറി മേഖലയിലെ സമരം നിര്‍മ്മാണ മേഖലയെ സ്തഭംനത്തിലേക്ക് തള്ളിവിട്ടു. ഇത് സാധാരണക്കാരുടെ ദുരിതം ഇരട്ടിയാക്കി.ദേശീയ ഹരിത ട്രൈബൂണലിന്റെ ദൂരപരിധി സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ നിലപാടിലെ അവ്യക്തതയും മൂലമാണ് ക്വാറി പ്രവര്‍ത്തനം അവതാളത്തിലായത്.
ക്വാറി പ്രവര്‍ത്തനം സാധരണ നിലയിലേക്ക് വന്നില്ലെങ്കില്‍ നിര്‍മ്മാണ മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. എത്രയും വേഗം ഇതിന് പരിഹാരം കണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം മാര്‍ഗം കണ്ടെത്തുന്ന പതിനായിരങ്ങളെ പട്ടിണിയിലേക്കും കടുത്ത ദുരിതത്തിലേക്കും പ്രതിസന്ധിയിലേക്കും നയിക്കുന്ന സാഹചര്യമാണ്.ക്വാറി പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും എത്രയും വേഗം പരിഹാരം കാണണം. ലൈഫ് പദ്ധതി ഉള്‍പ്പെടെ ചെറിയ നിരക്കില്‍ വീട് എന്ന സ്വപ്നം നെയ്തവര്‍ക്ക് തിരിച്ചടിയും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്ക് കനത്ത വിലവര്‍ധനവിനും കാരണമാകുന്നതാണ് പാറക്വാറി സമരം. കെട്ടിട നിര്‍മ്മാണ മേഖലയിലെ സ്തംഭാനവസ്തമാറ്റി സാധാരണകാര്‍ക്ക് ആശ്വാസം കാണാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
kerala
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി

kerala
അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ആണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതേസമയം മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യതയുള്ളത്.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india3 days ago
രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചതായി സൂചന
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി