ടൂറിസം വികസനത്തില്‍ മലബാറിന് പ്രത്യേക പരിഗണന നല്‍കുമെന്നും നദീജല ടൂറിസം ഉള്‍പ്പെടെ പുതിയ ടൂറിസം പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് പുലിക്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം സംസ്ഥാനത്തെ പ്രധാന മണ്‍സൂണ്‍ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇരവഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്നത്തെ കയാക്കിങ് മത്സരങ്ങള്‍ കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയിലാണ് നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.