Connect with us

main stories

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: പൊലീസിനെതിരെ ആരോപണം, വീണ്ടും കൗണ്‍സിലിംഗ് വേണമെന്ന് ആവശ്യം

ഇക്കാര്യങ്ങളുമായി കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു.

Published

on

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ പതിമൂന്നുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്‌സോ കേസ് ചുമത്തി ജയിലിലടച്ച സംഭവത്തില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിനു വിധേയമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യങ്ങളുമായി കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു.

പൊലീസ് പ്രതികൂട്ടിലായതോടെ സംഭവത്തിന്റെ അന്വേഷണചുമതല ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറാന്‍ ഡിജിപി തീരുമാനമെടുത്തു. പ്രത്യേകസംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങും. ഡിസംബര്‍ 18നാണ് കടയ്ക്കാവൂര്‍ പൊലീസ് പോക്‌സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്നുമുതല്‍ അട്ടകുളങ്ങര വനിതാ ജയിലിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം: മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഇടുങ്ങിയ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.

Published

on

തൃശൂര്‍ കൊടകരയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.
പശ്ചിമ ബംഗാള്‍ സ്വദേശികളായ രാഹുല്‍ (19), റുബേല്‍ (21), അലീം (30) എന്നിവരാണ് മരിച്ചത്. 40 വര്‍ഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം ഇന്ന് രാവിലെയാണ് ഇടിഞ്ഞുവീണത്. ആകെ 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഒമ്പത് പേര്‍ ഓടിരക്ഷപ്പെട്ടു.

സംഭവ സ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകരുകയായിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ ഇറങ്ങുന്ന സമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്.

ഇടുങ്ങിയ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.

Continue Reading

kerala

കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം; പുറത്തെടുത്ത രണ്ടു പേരും മരിച്ചു

Published

on

തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്ത രണ്ടുപേരും മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍ എന്നിവരാണ് മരിച്ചത്. കുടുങ്ങിയ മൂന്നാമത്തെയാള്‍ക്കുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ്. രാഹുല്‍, ആലിം എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍. ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.

Continue Reading

kerala

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

Published

on

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending