നടന്‍ മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പത് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ഫോണ്‍ ഒരിക്കല്‍ പോലും വിളിക്കാത്തയാളാണ് മോഹന്‍ലാലെന്ന് കൈതപ്രം പറഞ്ഞു. കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടിന്റെ സമീപത്തു വന്നിട്ടുപോലും വീട്ടില്‍ കയറി വരാതിരുന്ന ആളാണ് മോഹന്‍ലാല്‍. ഇത്തരത്തിലുള്ളയാളുകളാണ് താരങ്ങള്‍ എന്നും കൈതപ്രം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിച്ച് മോഹന്‍ലാല്‍ ഇന്നലെ എഴുതിയ ബ്ലോഗ് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിഡി സതീഷനുള്‍പ്പെടെ പല പ്രമുഖരും മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സിനിമാതിയ്യേറ്ററിനുമുന്നിലും മദ്യശാലകള്‍ക്കു മുന്നിലും ക്യൂനില്‍ക്കുന്നവര്‍ നല്ല കാര്യത്തിന് വേണ്ടി വരി നില്‍ക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ലാലിന്റെ ബ്ലോഗ്.