കാസര്‍ക്കോട്: കൃപേഷും ശരത് ലാലിന്റെയും കൊലപാതകത്തോടെ സംസ്ഥാന ശ്രദ്ധയിലേക്ക് ഉയര്‍ന്ന പെരിയയിലെ കല്യോട്ട് സിപിഎമ്മിന് വന്‍ തോല്‍വി. വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. വാര്‍ഡ് ഏതു വിധേനയും നിലനിര്‍ത്താനാനുള്ള സിപിഎം ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ വിജയം.

ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് വിഷയത്തില്‍ സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുന്നത്.

നേരത്തെ വോട്ടെടുപ്പ് ദിനം കല്യോട്ട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ബൂത്തില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാസര്‍കോട് ജില്ലയില്‍ 38 ഗ്രാമപഞ്ചായത്തില്‍ എട്ടിടത്ത് യുഡിഎഫും അഞ്ചിടത്ത് എല്‍ഡിഎഫുമാണ് മുമ്പില്‍. മുനിസിപ്പാലിറ്റിയില്‍ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.