തിരുവനന്തപുരം: ആദ്യ റൗണ്ടില്‍ കരുത്തുകാട്ടാനാകാതെ ബിജെപി. ബിജെപിക്ക് തൃശൂരും കോഴിക്കോടും തിരുവനന്തപുരത്തും ലീഡ് ഉയര്‍ത്താനാകുന്നില്ല. തൃശൂരിലും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി പിന്നിലാണ് എന്നാണ് സൂചന. അഞ്ച് മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് ബിജെപി മുന്നില്‍. ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫിനാണ് നേട്ടം.

കോഴിക്കോട് കോര്‍പ്പറേഷനുള്‍പ്പെടെ ഇത്തവണ എന്‍ഡിഎയ്ക്ക് തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ടെന്നും ശക്തമായ പോരാട്ടമുണ്ടാകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റുകള്‍ ലഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വെല്ലുവിളികളെല്ലാം പാഴ്‌വാക്കുകളാകുന്നതിനാണ് ആദ്യ റൗണ്ടിലെ സൂചനകള്‍.