മലപ്പുറം: മുസ്‌ലിംലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്ത് യുഡിഎഫ് കൂറ്റന്‍ ജയത്തിലേക്ക്. ആദ്യ രണ്ട് മണിക്കൂറിലെ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ ഗ്രാമപ്പഞ്ചായത്തിലും ബ്ലോക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫ് മുന്നിലാണ്. ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല.

ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തില്‍ 53 ഇടത്താണ് യുഡിഎഫ് മുമ്പില്‍. 15 ഇടത്ത് മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 11 ഇടത്ത് ലീഡ് ചെയ്യുന്നു.

25 വർഷമായ മലപ്പുറം മുനിസിപ്പാലിറ്റിയിൽ എൽ ഡി എഫ് ഭരിച്ച്ചിരുന്ന ഒന്നാം വാർഡ് യുഡിഫ് തിരിച്ചു പിടിച്ച് ബിനു രവികുമാര്‍

13 ബ്ലോക് പഞ്ചായത്തില്‍ 13 ഇടത്തും യുഡിഎഫിനാണ് മേല്‍ക്കൈ. മൂന്നിടത്ത് എല്‍ഡിഎഫ് മുമ്പിട്ടു നില്‍ക്കുന്നു. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് തന്നെയാണ് മുമ്പില്‍.

ജില്ലയിലെ 12 മുനിസിപ്പാലിറ്റികളില്‍ എട്ടിടത്തും യുഡിഎഫാണ് മുമ്പില്‍. രണ്ടിടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. പെരിന്തല്‍മണ്ണയിലും പൊന്നാനിയിലുമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. താനൂരില്‍ യുഡിഎഫ് കൂറ്റന്‍ ജയം നേടി. 44 വാര്‍ഡുകളില്‍ 28 ഇടത്തും യുഡിഎഫാണ് ജയിച്ചത്. എല്‍ഡിഎഫിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ബിജെപി ഏഴിടത്ത് ജയിച്ചു.