Connect with us

Video Stories

ലോകകപ്പിനെ ബാധിക്കരുത്

Published

on

കമാല്‍ വരദൂര്‍

മധ്യപൂര്‍വ്വ ദേശങ്ങളിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിനെ ഒരു തരത്തിലും ബാധിക്കരുത്. ഖത്തറിന് ലോകകപ്പ് അനുവദിച്ചതില്‍ അസംതൃപ്തരാണ് യൂറോപ്പും അമേരിക്കയുമെല്ലാം. പലവട്ടം അവരുടെ അസംതൃപ്തി മറ നീക്കി പുറത്ത് വന്നതുമാണ്. പുതിയ സാഹചര്യങ്ങളെ അവര്‍ ഉപയോഗപ്പെടുത്തുമെന്നിരിക്കെ ജി.സി.സിയും ഏഷ്യയും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഏഷ്യക്ക് രണ്ടാം തവണയാണ് ലോകകപ്പ് അനുവദിക്കപ്പെടുന്നത്. 2002 ലെ ജപ്പാന്‍-ദക്ഷിണ കൊറിയ ലോകകപ്പിന് ശേഷം യൂറോപ്പും ആഫ്രിക്കയും ലാറ്റിനമേരിക്കയും വീണ്ടും യൂറോപ്പും പിന്നിട്ടാണ് ഫിഫയുടെ മഹാമാമാങ്കം ഏഷ്യയിലേക്ക് വരുന്നത്. ഷെയ്ക്ക് ഹമദ് ബിന്‍ അല്‍ത്താനിയുടെ നേതൃത്ത്വത്തിലുളള ഖത്തര്‍ സര്‍ക്കാര്‍ സൈനുദ്ദിന്‍ സിദാനെ പോലുള്ള ഇതിഹാസ താരങ്ങളെ അംബാസിഡര്‍മാരാക്കിയാണ് ലോകകപ്പ് ആതിഥേയത്വം നേടിയെടുത്തത്. എന്നാല്‍ കൊച്ചു രാജ്യമായ ഖത്തറിന് വലിയ മേള നല്‍കിയതിനോടുളള പ്രതിഷേധം യൂറോപ്പ് പലവട്ടം പ്രകടിപ്പിച്ചിട്ടും സെപ് ബ്ലാറ്റര്‍ നയിച്ച ഫിഫ വഴങ്ങിയിരുന്നില്ല. ലോകകപ്പ് അനുവദിക്കുന്നത് സംബന്ധമായി പല വിവാദങ്ങള്‍ ഉയയര്‍ന്നപ്പോഴും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ നയിച്ചിരുന്ന ഖത്തറിന്റെ വക്താവ് പുറത്താക്കപ്പെട്ടപ്പോഴും അചഞ്ചലമായാണ് ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷനും രാജ്യവും ഒരുമിച്ച് നിന്നത്. പല രാജ്യാന്തര മേളകളും നൂറ് ശതമാനം പ്രൊഫഷണലായി നടത്തിയവരാണ് ഖത്തര്‍. 2006 ലെ ഏഷ്യന്‍ ഗെയിംസും 2011 ലെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും, അറബ് ഗെയിംസും ഉള്‍പ്പെടെ ഖത്തര്‍ ഏറ്റെടുത്ത മേളകളെല്ലാം കായിക ചരിത്രത്തിലെ കനകാധ്യായങ്ങളായിരുന്നു. ജി.സി.സി രാജ്യങ്ങളും ഏഷ്യയും എല്ലാ മേളകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി. നയതന്ത്രരംഗത്തെ ഇപ്പോഴുളള ഉലച്ചില്‍ കായികമായി ബാധിക്കാതെ നോക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെ എല്ലാവരും ബാധ്യസ്ഥരാണ്. ഇപ്പോള്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുളള രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ തന്നെ ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കേണ്ടിയിരിക്കുന്നു-പ്രത്യേകിച്ച് ലോകകപ്പ് ഒരുക്കങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍.

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

News

നാഗാലാഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; സംസ്ഥാന ഉപാധ്യക്ഷനടക്കം 15 എന്‍പിപി നേതാക്കള്‍ പാര്‍ട്ടിയിലേക്ക്

പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെന്‍ ജാമിര്‍, വര്‍ക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു

Published

on

കൊഹിമ: നാഗാലാഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാവാതെ കോണ്‍ഗ്രസ് തകര്‍ന്നിരുന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ 15 നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. എന്‍പിപി സംസ്ഥാന വൈസ് പ്രസിഡന്റ് ബിടോങ് സാങ്തം, ജനറല്‍ സെക്രട്ടറി എല്‍. ഹികെതോ ഷോഹെ, മഹിളാ വിഭാഗം സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഇല്ലിന ഷോഹെ, സെക്രട്ടറി ബിപിന്‍ കുമാര്‍, അകിതി ചിഷി തുടങ്ങിയവര്‍ക്കൊപ്പം എന്‍പിപിയുടെ യുവജന വിഭാഗം നേതാക്കളും കോണ്‍ഗ്രസിലെത്തി. നാഗാലാന്‍ഡ് പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെന്‍ ജാമിര്‍, വര്‍ക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

1993 മുതല്‍ 2003 വരെ 10 വര്‍ഷം കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമായ നാഗാലാന്‍ഡില്‍ 2003ല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) തുടര്‍ച്ചയായ മൂന്ന് ടേം സംസ്ഥാനം ഭരിക്കുകയായിരുന്നു. തുടര്‍ന്ന് 2018ല്‍ ബിജെപി-എന്‍ഡിപി സഖ്യം അധികാരത്തിലെത്തി. 2023ലും എന്‍ഡിഎ സഖ്യമാണ് ഭരണം പിടിച്ചത്.

എന്നാല്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന് വലിയ ഊര്‍ജമായിരുന്നു. പിസിസി അധ്യക്ഷനായ സുപോങ്മറെന്‍ ജാമിര്‍ ആണ് നാഗാലാന്‍ഡിലെ ഏക പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

kerala

യു.ജി.സി നിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിമുടി തകര്‍ക്കും: എം.എസ്.എഫ്‌

ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു. 

Published

on

വൈസ് ചാൻസലർമാരുടെ (വിസി) നിയമനവും സർവകലാശാല പ്രൊഫസർമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) അടുത്തിടെ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്രതയെയും സ്വയംഭരണത്തെയും ആഴത്തിൽ ദുർബലപ്പെടുത്തുന്നതും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന്
എം.എസ്.എഫ്‌ ദേശീയ കമ്മിറ്റി.

കൂടുതൽ രാഷ്ട്രീയ ഇടപെടലുകളും അധികാര കേന്ദ്രീകരണവും ഉൾപ്പെടുന്ന വിസി നിയമനങ്ങളെക്കുറിച്ചുള്ള നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. രാഷ്ട്രീയ പരിഗണനകൾക്ക് അനുകൂലമായി അക്കാദമിക് യോഗ്യതകളും സ്ഥാപനപരമായ ആവശ്യങ്ങളും മാറ്റിവയ്ക്കുന്നതിലൂടെ, അക്കാദമിക് മികവിന് മുൻഗണന നൽകുന്നതിന് പകരം യൂണിവേഴ്‌സിറ്റികളെ ഉദ്യോഗസ്ഥ ശക്തികളുടെ നിയന്ത്രണത്തിലാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു.

ഈ നിർദ്ദേശങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതിനും, അക്കാദമിക് സമൂഹത്തിന്റെ സ്വയംഭരണത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനും, വിദ്യാഭ്യാസപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ കാരണങ്ങളാൽ തീരുമാനങ്ങൾ എടുക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും.

രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മുക്തമായി ബൗദ്ധിക സ്വാതന്ത്ര്യം, വിമർശനാത്മക ചിന്ത, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഇടങ്ങളായി സർവകലാശാലകൾ നിലനിൽക്കണം. സർക്കാർ ഈ പിന്തിരിപ്പൻ നയങ്ങൾ പുനഃപരിശോധിക്കുകയും പകരം നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളുടെ സമഗ്രതയും സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുകയും വേണമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അർഷാദ് എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ ആവിശ്യപ്പെട്ടു.

Continue Reading

Trending