Video Stories
ജിസിസി രാജ്യങ്ങള് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് പ്രവാസികളെ ബാധിക്കുമെന്ന് റിപ്പോര്ട്ട്

സഊദി അറേബ്യ, യു.ഇ.എ, ബഹ്റൈന് എന്നീ ജിസിസി രാജ്യങ്ങള് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് പ്രവാസികളെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഖത്തറിലെ 27 ലക്ഷത്തോളം വരുന്ന ജനസംഖ്യയില് ആറരലക്ഷത്തിലധികം ഇന്ത്യാക്കാരാണ്. ഇതില് തന്നെ നല്ലൊരുപങ്കും മലയാളികളാണ. ഖത്തറില് വ്യവസായ വാണിജ്യമേഖലകളില് പ്രവര്ത്തിക്കുന്നവരില് മലയാളികള്ക്ക് ശക്തമായ പങ്കുണ്ട്. സഊദിയുമായുള്ള കരമാര്ഗമുള്ള ഗതാഗതം അടയുന്നത് വ്യവസായ വാണിജ്യമേഖലയെ സാരമായി ബാധിക്കും. സഊദിയില് നിന്നാണ് ഖത്തര് വിപണിയിലേക്ക് ഏറ്റവും കൂടുതല് ഉത്പന്നങ്ങള് എത്തുന്നത്. ഭക്ഷ്യ ഭക്ഷ്യേതര വിപണികള്ക്കു പുറമെ ഗതാഗതം, ഓഹരി, നിര്മാണം, വാഹന, ടൂറിസം വിപണിയിലും പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില് ഖത്തര് സ്വയംപര്യാപ്തമല്ല. സഊദിയെയാണ് ഇക്കാര്യത്തില് കൂടുതലായി ആശ്രയിക്കുന്നത്. കടല്മാര്ഗം ഖത്തറിലേക്കുള്ള ചരക്കുകള് എത്തിക്കുന്നതില് യുഎഇയിലെ ജബല് അലി തുറമുഖത്തിന് വലിയ പങ്കുണ്ട്. ഇന്ത്യ ഉള്പ്പടെയുള്ള രാജ്യങ്ങളില് നിന്നും ഈ തുറമുഖങ്ങള് മുഖേനയാണ് ഉത്പന്നങ്ങളെത്തുന്നത്. യുഎഇയില്നിന്നുള്ള ചരക്കുനീക്കം നിലയ്ക്കുന്നത് പ്രതികൂലമായി ബാധിക്കും. യു.എ.ഇയില് നിന്നാണ് രാജ്യത്തേക്ക് കൂടുതല് വാഹനങ്ങളും വാഹന യന്ത്ര സാമഗ്രികളും എത്തുന്നത്. 2022 ഫിഫ ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളെയും നയതന്ത്രതര്ക്കം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഈ രാജ്യങ്ങളില്നിന്നും കെട്ടിട നിര്മാണവസ്തുക്കളുടെ ഇറക്കുമതി നിലയ്ക്കും. സഊദിയില് നിന്നുള്ള വ്യോമ, കര, നാവിക ഗതാഗതം നിര്ത്തലാക്കിയതോടെ ഖത്തറില് നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്ത്തനങ്ങളെ താല്ക്കാലികമായി പ്രതിസന്ധിയിലാക്കും. ഗള്ഫ് എയര്ലൈനുകള് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനസര്വീസുകള് നിര്ത്തിയതും ഇന്ത്യന് പ്രവാസികളെ ഉള്പ്പടെ സാരമായി ബാധിക്കും. വിമാനടിക്കറ്റ് നിരക്കില് വലിയ വര്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികളുള്പ്പെടെ യുഎഇയിലെയും സഊദി അറേബ്യയിലെയും ബഹ്റൈനിലെയും ഒട്ടേറെ ഇന്ത്യക്കാര് ഖത്തറിലും വ്യവസായ പ്രവര്ത്തനങ്ങളിലേര്പ്പെടുന്നവരാണ്. പല പ്രമുഖ കമ്പനികള്ക്കും ഖത്തറില് നിരവധി ബ്രാഞ്ചുകളുണ്ട്. വ്യവസായാവശ്യാര്ഥം ഖത്തറിലേക്കും തിരിച്ചും നിരന്തരം യാത്ര ചെയ്യേണ്ടേത് അനിവാര്യമാണ്. പുതിയസാഹചര്യത്തില് ഇതെല്ലാം താളംതെറ്റും. വിമാന സര്വീസ് നിര്ത്തലാക്കുന്നതോടെ വ്യാപാരമേഖലയില് തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പാണ്. വിനോദ സഞ്ചാരമേഖലയെയും പ്രതികൂലമായി ബാധിക്കും. ഖത്തറിലേക്കു ഗള്ഫ് രാജ്യങ്ങളില്നിന്നും ഏറ്റവുമധികം സന്ദര്ശകരെത്തുന്നത് സഊദി അറേബ്യയില്നിന്നാണ്. അവിടെനനിന്നുള്ള വരവ് നിലയ്ക്കുന്നതോടെ ടൂറിസം മേഖലയെ സാരമായി ബാധിക്കും. ഖത്തറിലും മറ്റു ഗള്ഫ് രാജ്യങ്ങളിലുമായി കഴിയുന്ന ഒട്ടേറെ കുടുംബങ്ങളുമുണ്ട്. ഇത്തരം കുടുംബങ്ങള് മാസത്തിലൊരിക്കല് രണ്ടു സ്ഥലത്തേയ്ക്കുമായി യാത്ര ചെയ്യുന്നവരാണ്. ഇവരുടെയാത്രകളെയും ബാധിക്കും. വ്യോമ മാര്ഗം കൂടാതെ, കര- ജല ഗതാഗതവും യുഎഇ നിര്ത്തലാക്കിയിട്ടുണ്ട്. ഇതോടെ ഇരു രാജ്യങ്ങളുമായുള്ള ചരക്കു നീക്കവും നിലച്ചു.
Video Stories
ഉളിയില് ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില് സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര് ഉളിയില് ഖദീജ കൊലക്കേസില് പ്രതികളായ സഹോദരങ്ങള്ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില് സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്ക്ക് ജീവപര്യന്തം ശിക്ഷ. കെ എന് ഇസ്മായില്, കെ എന് ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല് സെഷന്സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര് 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല് ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന് ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില് എത്തിക്കുകയായിരുന്നു. തുടര്ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള് അറിയിക്കാന് കേന്ദ്രത്തിന് നിര്ദേശം നല്കി സുപ്രീംകോടതി
വിഷയത്തില് ഇതുവരെ സ്വീകരിച്ച നടപടികള് അറിയിക്കാന് കേന്ദ്രസര്ക്കാരിന് നിര്ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില് അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് സമര്പ്പിക്കപ്പെട്ട ഹര്ജിയില് ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില് ഇതുവരെ സ്വീകരിച്ച നടപടികള് അറിയിക്കാന് കേന്ദ്രസര്ക്കാരിന് നിര്ദേശം നല്കി സുപ്രീംകോടതി. അറ്റോര്ണി ജനറല് വഴി സ്വീകരിച്ച നടപടികള് അറിയിക്കാനാണ് നിര്ദേശം. ഹര്ജിയില് ജൂലൈ പതിനാലിന് വിശദവാദം കേള്ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര് അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില് അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന് കൗണ്സില്’ ആണ് സുപ്രീംകോടതിയില് ഹര്ജി ഫയല് ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന് കൗണ്സില് സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്ക്കാര് അടിയന്തര നയതന്ത്ര ഇടപെടല് നടത്തണമെന്നും ദയാധന ചര്ച്ചകള്ക്കായി കേന്ദ്രസര്ക്കാര് ഇടപെടല് നടത്തണമെന്നുമായിരുന്നു ഹര്ജിയിലെ ആവശ്യം. ആക്ഷന് കൗണ്സിലിനായി മുതിര്ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്ജിയുടെ പകര്പ്പ് അറ്റോര്ണി ജനറലിന് കൈമാറാന് അഭിഭാഷകന് കോടതി നിര്ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്ക്കാര് സ്വീകരിച്ച നടപടികള് അറ്റോര്ണി ജനറല് വഴി അറിയിക്കാന് സുപ്രീംകോടതി കോടതി നിര്ദേശം നല്കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്.
യെമന് പൗരന് കൊല്ലപ്പെട്ട കേസില് യെമനിലെ ജയിലില് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില് യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര് ഒപ്പുവെച്ചതായാണ് റിപ്പോര്ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല് അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ് ഡോളര് (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന് പൗരനായ തലാല് അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്കണ്ട് മോചനം സാധ്യമാക്കാന് നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില് യെല്ലോ അലര്ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന് ജാര്ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന് കേരളത്തിലെ നാല് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില് 24 മണിക്കൂറില് 64.5 മില്ലിമീറ്ററില് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില് മണിക്കൂറില് പരമാവധി 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില് യെല്ലോ അലര്ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്, കാസര്കോട് ജില്ലകളില് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
india2 days ago
ഗുജറാത്തില് പാലം തകര്ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india3 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala2 days ago
വളര്ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്ഥിനി മരിച്ചു
-
india2 days ago
റെയില്വേ ട്രാക്കില് അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന് സര്വീസ് നിര്ത്തിവെച്ച് റെയിവേ
-
kerala3 days ago
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി പൈലറ്റടക്കം രണ്ടുപേര് മരിച്ചു
-
Football3 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില് ചെല്സി പിഎസ്ജിയെ നേരിടും
-
crime3 days ago
ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി
-
india3 days ago
ഡല്ഹിയില് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്ട്ട്