കൊല്ലം: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ സി.പി.ഐ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു.

നിലവില്‍ എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ. ബിഹാര്‍ സ്വദേശിയായ അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്.

അംഗങ്ങളെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയകൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 15 അംഗങ്ങളാണ് കേരളത്തില്‍നിന്ന് ദേശീയ കൗണ്‍സിലില്‍ എത്തിയിട്ടുള്ളത്.