ബാംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിലേക്ക് ചാടിയ രണ്ടു കന്നട നടന്‍മാരില്‍ രണ്ടാളുടേയും മൃതദേഹം കണ്ടെടുത്തു. ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്ന് കണ്ടെത്തിയത് നടന്‍ അനിലിന്റെ മൃതദേഹമാണ്. തിപ്പഗോണ്ടനഹള്ളി തടകാത്തിലേക്കാണ് ചിത്രീകരണത്തിന്റെ ഭാഗമായി നടന്‍മാര്‍ എടുത്തുചാടിയത്.

മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയിലാണ് സംഭവം. തടാകത്തിലേക്ക് നായകനൊപ്പം ചാടുന്നതായിരുന്നു രംഗം. നായകന്‍ ദുനിയാ വിജയ് നീന്തി രക്ഷപ്പെടുകയായിരുന്നു. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദയും അനിലുമാണ് തടാകത്തില്‍ പെട്ടത്.

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് നടന്‍മാരുടെ മരണത്തിന് ഇടയാക്കിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതിന് സംവിധായകനേയും നിര്‍മ്മാതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.