കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. ശബരിമലയില്‍ കേന്ദ്രമന്ത്രിമാരും ബിജെപി കേന്ദ്രനേതാക്കളും എത്തുമെന്ന് ബിഝെപി നേതാവ് എം.ടി.രമേശ് അറിയിച്ചു.കരുതല്‍ തടങ്കലില്‍ എടുത്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പിന്നീട് ജാമ്യമില്ല കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തിരുക്കുന്നു എന്നും എം ടി രമേശ് ആരോപിച്ചു.
കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി റോഡ് ഉപരോധിച്ച് കോഴിക്കോട് വടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഒരു സംഘം കല്ലെറിഞ്ഞു. വൈറ്റിലയിലും പാലക്കാടും ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.