Connect with us

Culture

കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പുത്രന് സ്ഥാനക്കയറ്റം; ഉന്നതന്റെ ബന്ധുവിന് വന്‍ ശമ്പള വര്‍ദ്ധന

Published

on

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പുത്രന്റെയും കിയാലിന്റെ ഉന്നതന്റെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചു. ബിടെക് ബിരുദധാരിയായ മന്ത്രി പുത്രന്റെ ശമ്പളത്തില്‍ 10,000 രൂപയാണ് വര്‍ദ്ധനവ്. ഉന്നതനുമായി രക്തബന്ധമുള്ള മുഖ്യ സാമ്പത്തിക കൈകാര്യ കര്‍ത്താവിന്റെ ശമ്പളം രണ്ടു ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് സിപിഎം നേതാവ് അംഗമായ എച്ച്ആര്‍ ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ശമ്പള വര്‍ദ്ധനവ്. ഏപ്രിലില്‍ ചേര്‍ന്ന കിയാല്‍ ഡയറക്ടര്‍ ബോര്‍ഡാണ് ശമ്പള വര്‍ദ്ധനക്ക് അംഗീകാരം നല്‍കിയത്. 2016 സെപ്്തംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും. ഇതനുസരിച്ച് ഏഴു മാസത്തെ ശമ്പളകുടിശ്ശിക ഒരുമിച്ച് നല്‍കാനും കിയാല്‍ തീരുമാനിച്ചതായാണ് വിവരം.

നൂറുകണക്കിന് ഉദ്യോഗസ്ഥരും ആയിരക്കണക്കിന് തൊഴിലാളികളും ജോലി ചെയ്യുന്ന വിമാനത്താവള പദ്ധതിയില്‍ പാര്‍ട്ടി നേതാക്കളുടെ മകനും ഉന്നതന്റെ ബന്ധുവിനും മാത്രം സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നല്‍കിയതാണ് വാര്‍ത്ത പുറംലോകം അറിയാന്‍ കാരണമായത്. മറ്റുള്ളവര്‍ വര്‍ഷങ്ങളായി തുച്ഛമായ വേതനത്തിന് ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവരെ അവഗണിച്ച് വേണ്ടപ്പെട്ടവരെ മാത്രം പരിഗണിച്ച കമ്പനിക്കെതിരെ ഇവര്‍ രേഖകള്‍ ചോര്‍ത്തി മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉടന്‍ നടപടി കൈക്കൊള്ളാത്തപക്ഷം കോടതിയെ സമീപിക്കാനാണ് അവഗണന നേരിടുന്ന ജീവനക്കാരുടെ തീരുമാനം. നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റത്തിന് കുറഞ്ഞത് മൂന്നു വര്‍ഷം വേണമെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് മന്ത്രി പുത്രന് ഒരു വര്‍ഷം കൊണ്ട് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും നല്‍കിയതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രിയുടെ മകനെ ജൂനിയര്‍ എക്സിക്യൂട്ടീവ് (ഐടി) എന്ന തസ്തികയില്‍ നിന്ന് ജൂനിയര്‍ പ്രൊജക്ട് എഞ്ചിനിയറാക്കി സ്ഥാനക്കയറ്റം നല്‍കിയാണ് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കിയത്. 2015 സെപ്തംബറിലാണ് മന്ത്രി പുത്രന് കിയാല്‍ ജോലി നല്‍കിയത്. ഒരു ഇംഗ്ലീഷ് പത്രത്തിലും വെബ്സൈറ്റിലും മാത്രം പരസ്യം നല്‍കി പരീക്ഷയും ഇന്റര്‍വ്യൂവും പ്രഹസനമാക്കിയായിരുന്നു നിയമനം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെ ഒറ്റ മലയാള പത്രത്തലും ഒഴിവോ നിയമനമോ പരസ്യപ്പെടുത്തിയിരുന്നില്ല. പൊതുജനങ്ങളെ കൂടാതെ പാര്‍ട്ടിക്കാരില്‍ നിന്നുകൂടി മറച്ചുവച്ചായിരുന്നു ഈ നിയമനം. വിമാനത്താവളത്തിന് സ്ഥലം നല്‍കിയ നൂറുകണക്കിന് ആളുകള്‍ക്ക് കൂലിപ്പണി പോലും നല്‍കാതെ സിപിഎം നേതാക്കളുടെ മകന് ജോലി നല്‍കിയത് മട്ടന്നൂരിലെ പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള വിമാനത്താള പ്രദേശത്ത് ഭൂമി നല്‍കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച അതേ നേതാവ് തന്നെ തങ്ങളറിയാതെ മകന് വിമാനത്താവള കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തത് അച്ചടക്കത്തിന്റെ വാള്‍മുനനീട്ടി ഭീഷണിപ്പെടുത്തിയും ഭാവിയില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്ന് മോഹിപ്പിച്ചുമാണ് പാര്‍ട്ടി ഒതുക്കിത്തീര്‍ത്തത്.
പികെ ശ്രീമതി ടീ്ച്ചറുടെ മകന്‍ പികെ സുധീറിനെ കേരളാ സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ ശ്രമിക്കുകയും ബന്ധു ദീപ്തി നിഷാദിനെ കേരള ക്ലേ ആന്റ് സിറാമിക്സ് ജനറല്‍ മാനേജറായി നിമയിക്കുകയും ചെയ്തതിന് ഇപി ജയരാജന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന പുതിയ സാഹചര്യത്തില്‍ സിപിഎം നേതൃദമ്പതികളുടെ മകന്റെ നിയമനവും സ്ഥാനക്കയറ്റവും പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നാണ് കരുതപ്പെടുന്നത്. ആസന്നമായ മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും ഇത്തരം നടപടികള്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമാ സെറ്റില്‍ ആക്രമണം

സിനിമയ്ക്കുവേണ്ടി വാടകയ്‌ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

Published

on

മലാപറമ്പ് സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. സിനിമയ്ക്കുവേണ്ടി വാടകയ്‌ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം സിനിമാ സെറ്റിലെത്തി ആക്രമിച്ചത്. പ്രൊഡക്ഷന്‍ മാനേജര്‍ ടിടി ജിബു ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

ജിബുവിനെ കത്തികൊണ്ട് കുത്തി മര്‍ദുക്കുകയായിരുന്നു. പരിക്കേറ്റ ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗിമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Continue Reading

Film

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു

ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Published

on

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സമിതിയുടെ അടുത്ത ചര്‍ച്ച ഫെഫ്‌കെയുമായാണ്. അതില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പങ്കെടുത്ത് അഭിപ്രായം പറയാനാണ് ഫെഫ്ക നിര്‍ദേശിച്ചിരിക്കുന്നത്.

റെഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങളുണ്ടെന്നും നയരൂപീകരണ സമിതി അംഗമായിരുന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം തന്നെ സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമിതില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംവിധായകന്‍ വിനയന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Continue Reading

Film

സിനിമയില്‍ ലൈംഗികാതിക്രമം ഉണ്ട്; ഫെഫ്ക

സ്ത്രീകള്‍ ലൈംഗികാതിക്രമം തുറന്ന് പറയാന്‍ തയ്യാറായതില്‍ ഡബ്ല്യുസിസിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് സംഘടന പറഞ്ഞു.

Published

on

സിനിമയില്‍ ലൈംഗികാതിക്രമം ഉണ്ടെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. സ്ത്രീകള്‍ ലൈംഗികാതിക്രമം തുറന്ന് പറയാന്‍ തയ്യാറായതില്‍ ഡബ്ല്യുസിസിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് സംഘടന പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേര് പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ച ഫെഫ്ക കമ്മിറ്റിയെ വിമര്‍ശിച്ചുക്കൊണ്ടും രംഗത്തുവന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ നിയമ വഴി തേടും.

15 അംഗ പവര്‍ഗ്രൂപ്പിന്റെ പേര് പുറത്തുവിടണം. ഇതൊരു നരേഷനാണെന്നാണ് സംശയം. കമ്മിറ്റിക്ക് നേരെ ഇത് പ്ലാന്റ് ചെയ്തതാണെന്നും ഫെഫ്ക ആരോപിച്ചു.അതേസമയം സിനിമയില്‍നിന്നും വിലക്കിയെന്ന നടി പാര്‍വ്വതി തിരുവോത്തിന്റെ ആരോപണം തെറ്റാണെന്ന് ഫെഫ്ക കൂട്ടിച്ചേര്‍ത്തു. പ്രോജക്ടുകളുമായി സമീപിക്കുമ്പോള്‍ പല കാരണങ്ങളാല്‍ സിനിമ ചെയ്യാന്‍ അവര്‍ തയ്യാറായില്ലെന്നും സംഘടന വ്യക്തമാക്കി.

Continue Reading

Trending