Connect with us

kerala

കല്യാശ്ശേരിയില്‍ വോട്ടര്‍ പട്ടകയില്‍ 292 പരേതര്‍; വരണാധികാരിക് പട്ടിക നല്‍കി യുഡിഎഫ്

പരേതരുടെയും സ്ഥലത്തില്ലാത്തവുടെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള പട്ടികയാണ് യുഡിഎഫ് അധികൃതര്‍ക്ക് കൈമാറിയത്

Published

on

കണ്ണൂര്‍: കല്യാശ്ശേരി പഞ്ചായത്തിലെ വ്യത്യസ്ത ബൂത്തുകളിലായി ഇക്കുറി വോട്ടര്‍പട്ടികയില്‍ 292 പരേതര്‍. മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയിലുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് കല്യാശ്ശേരി മണ്ഡലം കമ്മറ്റി വരണാധികാരിക്ക് ലിസ്റ്റ് നല്‍കി. പരേതരുടെയും സ്ഥലത്തില്ലാത്തവുടെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള പട്ടികയാണ് യുഡിഎഫ് അധികൃതര്‍ക്ക് കൈമാറിയത്.

വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 22151 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
നാലു ജില്ലകളിലെ 353 തദ്ദേശ സ്ഥാപനങ്ങളിലെ 6839 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലാകുന്നവര്‍ക്കും ആരോഗ്യവകുപ്പ് നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് അവസാന മണിക്കൂറില്‍ വോട്ടു ചെയ്യാം.

സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിലും വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്’: ടി സിദ്ദിഖ്

Published

on

രാഹുൽ ഗാന്ധി വയനാട്ടിൽ എത്താറില്ലെന്ന് പരിഹസിച്ച എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎൽഎ. ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്.

രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിർത്തിരുന്നു. അതിന് കെ സുരേന്ദ്രൻ ക്ഷമ ചോദിക്കണമെന്നും ടി സിദ്ദിക്ക് എംഎൽഎ വ്യക്തമാക്കി.

 

Continue Reading

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

Trending