kerala
കണ്ണൂരില്‍ 65 വര്‍ഷക്കാലം സിപിഎം കുത്തകയാക്കിവെച്ച വാര്‍ഡില്‍ മുസ്ലിം ലീഗ് വിജയിച്ചു
വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. സാജിദയാണ് ചെങ്കോട്ട തകര്‍ത്ത് വിജയകിരീടം ചൂടിയത്
തളിപ്പറമ്പ്: ആറര പതിറ്റാണ്ട് കാലം സിപിഎം കുത്തകയാക്കിവെച്ച തലോറ വാര്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായി അട്ടിമറി ജയം തേടി യുഡിഎഫ്. വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. സാജിദയാണ് ചെങ്കോട്ട തകര്‍ത്ത് വിജയകിരീടം ചൂടിയത്. സിപിഎമ്മിന്റെ അക്രമത്തെയും കള്ളവോട്ടിനെയും അതിജീവിച്ച മുസ് ലിം ലീഗ് പ്രവര്‍ത്തകരുടെ പ്രയത്നത്തിനുള്ള സമ്മാനം കൂടിയായി ഈ വിജയം മാറി. ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനില്‍ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറായിട്ടും അത് നിരസിച്ച സാജിദ ടീച്ചറുടെ ആത്മവിശ്വാസത്തിന്റെ വിജയം കൂടിയാണ് 11 വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള ഈ വിജയം.
ഒരുകാലത്ത് യുഡിഎഫിന് ബാലികേറാമലയായിരുന്നു തലോറ വാര്‍ഡ് ഉള്‍പ്പെടുന്ന പരിയാരം ഗ്രാമപഞ്ചായത്ത്. ഒരു വാര്‍ഡില്‍ മാത്രമായിരുന്നു ജയിച്ചിരുന്നത്. എന്നാല്‍, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. 18ല്‍ ഏഴ് സീറ്റുകള്‍ യുഡിഎഫ് നേടി. ഇടതുപക്ഷത്തിന്റെ ഏകാധിപത്യ നിലപാടും വികസന വിരുദ്ധതയുമാണ് അവര്‍ക്ക് തിരിച്ചടിയായത്. അന്ന് ചിതപ്പിലെപൊയില്‍ വാര്‍ഡില്‍ അട്ടിമറി വിജയമാണ് സാജിദ ടീച്ചല്‍ നേടിയത്. പ്രതിപക്ഷ വാര്‍ഡുകളെ അവഗണിക്കുന്ന നിലപാട് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചിട്ടും അവരോട് നിരന്തരം കലഹിച്ച് ചിതപ്പിലെപൊയില്‍ വാര്‍ഡില്‍ നിരവധിയായ വികസന പ്രവര്‍ത്തനങ്ങളാണ് സാജിദ ടീച്ചര്‍ കൊണ്ടുവന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന മികവുമായാണ് ഇത്തവണ ഇടതുകോട്ടയായ തലോറയില്‍ സാജിദ മത്സരത്തിനിറങ്ങിയത്.
കഴിഞ്ഞ തവണത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ. രാജേഷ് ജയിച്ച വാര്‍ഡാണിത്. ആ വാര്‍ഡാണ് സാജിദ അട്ടിമറിയിലൂടെ നേടിയത് ന്നെത് വിജയത്തിന്റെ മാധുര്യം ഇരട്ടിപ്പിക്കുകയാണ്. ഈ വാര്‍ഡില്‍ സിപിഎം കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ സാജിദക്കും തെരഞ്ഞെടുപ്പ് മുഖ്യ ഏജന്റ് അഷ്റഫ് പുളുക്കൂലിനും അക്രമത്തിനിരയാകേണ്ടിയും വന്നിരുന്നു. അത്തരം അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തു കൂടിയാണ് ഈ വിജയം.
കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭ സ്കൂള്‍ പ്രധാനാധ്യാപിക കൂടിയാണ് 44കാരിയായ പി സാജിദ. കെഎസ്ആര്‍ടിസി ജീവനക്കാരനായ അബ്ദുല്‍ നാസറാണ് ഭര്‍ത്താവ്. നജ്ല, നദ, നിഹാല്‍ എന്നിവര്‍ മക്കളാണ്.
kerala
UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്
മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.
രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
crime
ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india4 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

