ബംഗളൂരു: മസ്‌കിയിലെ ബിജെപി നേതാവ് ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൊവ്വാഴ്ച മസ്‌കിയില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പാര്‍ട്ടി പതാക കൈമാറി. വരാനിരിക്കുന്ന മസ്‌കി ഉപതെരഞ്ഞെടുപ്പില്‍ ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മസ്‌കി മണ്ഡലത്തില്‍ നിന്ന് ബസനഗൗഡ മത്സരിച്ചിരുന്നു. അന്ന് ബിജെപിയുടെ സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രതാപ് ഗൗഡ പാട്ടീലിനോട് 213 വോട്ടിന് അന്ന് ബസനഗൗഡ പരാജയപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച പ്രതാപ് ഗൗഡ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാറിനെ അട്ടിമറിച്ച് ബിജെപിയില്‍ ചേര്‍ന്നു.
കൂറുമാറ്റത്തെ തുടര്‍ന്ന് പ്രതാപ് ഗൗഡ അയോഗ്യനാക്കപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപി പ്രതാപ് ഗൗഡ പാട്ടീലിനെ തന്നെ സ്ഥാനാര്‍ഥിയായി നിര്‍ത്താനാണ് തീരുമാനം. ഇതോടെ ബസനഗൗഡ കോണ്‍ഗ്രസിലെത്തി.
Be the first to write a comment.