ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7,184 പേര്‍ക്ക്. തമിഴ്‌നാട്ടില്‍ ഇന്ന് 4,295 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 3,676 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

71 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,58,574 ആയി. 1,10,647 ആക്ടീവ് കേസുകള്‍. 6,37,481 പേര്‍ക്ക് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം മരണം 10,427 ആയി.

തമിഴ്‌നാട്ടില്‍ ഇന്ന് 57 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 10,586 ഉയര്‍ന്നു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6,83,486 ആയി. 6,32,708 പേര്‍ക്ക് രോഗ മുക്തി. ഇന്ന് 5005 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ആന്ധ്രയിലെ മൊത്തം രോഗികളുടെ എണ്ണം 7,79,146 ആയി. 37,102 ആക്ടീവ് കേസുകള്‍. 7,35,638 പേര്‍ക്ക് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം മരണം 6,406.