Connect with us

india

കൈക്കൂലി വാങ്ങാന്‍ മാത്രം ഒരു ഓഫീസ്; റെയ്ഡില്‍ കണ്ടെത്തിയത് കോടികള്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സ്വത്ത് വിവരങ്ങള്‍ ഞെട്ടിക്കുന്നത്

ഇയാളുടെ വീട്ടില്‍ നിന്നും സമാന്തര ഓഫീസില്‍ നിന്നുമായി പിടിച്ചെടുത്ത സ്വത്തുക്കളുടെ വിവരം കേട്ട് ഞെട്ടിയിരിക്കുയാണ് തമിഴ്‌നാട്

Published

on

ചെന്നൈ: കൈക്കൂലി വാങ്ങാന്‍ മാത്രമായി സ്വന്തമായി ഓഫീസ് പണിത് തമിഴ്‌നാട്ടിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഇയാളുടെ വീട്ടില്‍ നിന്നും സമാന്തര ഓഫീസില്‍ നിന്നുമായി പിടിച്ചെടുത്ത സ്വത്തുക്കളുടെ വിവരം കേട്ട് ഞെട്ടിയിരിക്കുയാണ് തമിഴ്‌നാട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജോയിന്റ് ചീഫ് എന്‍ജിനീയര്‍ പനീര്‍സെല്‍വത്തിന്റെ സമാന്തര ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നുമായി 10 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് പിടിച്ചെടുത്തത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനായ പനീര്‍സെല്‍വത്തിന്റെ കൈക്കൂലി വാങ്ങുന്ന രീതി അമ്പരപ്പിക്കുന്നതാണ്. കൈക്കൂലി വാങ്ങാനും അവിഹിതമായി കാര്യങ്ങള്‍ ചെയ്തുകൊടുക്കാനുമായി ഇരുനില കെട്ടിട്ടത്തിലാണ് പനീര്‍സെല്‍വം ഓഫീസ് ഒരുക്കിയത്. സര്‍ക്കാര്‍ ഓഫീസില്‍ പോകുന്നതിനു പകരം ഈ സമാന്തര കേന്ദ്രത്തില്‍ നിന്നായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

ചെന്നൈ റാണിപേട്ടിലാണ് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആസ്ഥാനം. സംസ്ഥാനത്തു തന്നെ ഏറ്റവും അപകടകരമായ തരത്തില്‍ മലിനീകരണതോതുള്ള വ്യവസായ സ്ഥാപനങ്ങളുള്ള റാണിപേട്ട്, തിരുവെള്ളൂര്‍, വെല്ലൂര്‍, ചെന്നൈ സോണുകള്‍ ഇദ്ദേഹത്തിനു കീഴിലാണ്. ഇതു പണം വാരാനുള്ള മാര്‍ഗമായി മാറ്റിയിരിക്കുകയായിരുന്നു പനീര്‍സെല്‍വം. കാട്പാടിയില്‍ അടുത്തിടെ നടന്ന ജില്ലാതല ഓഫീസര്‍മാരുടെ യോഗത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് പിരിച്ചെടുത്ത കൈക്കൂലി കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച റെയ്ഡ് തുടങ്ങിയത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെല്ലൂര്‍ ജില്ലാ ഓഫീസിനോടു ചേര്‍ന്നുള്ള രണ്ടുനില കേന്ദ്രത്തില്‍ നിന്ന് 33.5 ലക്ഷം രൂപ പിടികൂടി. ഇവിടെയുണ്ടായിരുന്ന പനീസെല്‍വത്തിന്റെ കാറില്‍ നിന്ന് 2.5 ലക്ഷവും കണ്ടെടുത്തു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ വിജിലന്‍സ് സംഘം ഞെട്ടി. നോട്ടുകെട്ടുകളാക്കി അടുക്കിവച്ചിരുന്നത് മൂന്നുകോടിക്കടുത്ത് പണം. കൂടാതെ 450 സ്വര്‍ണാഭരണങ്ങള്‍, ആറര കിലോ വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തു. ഇതെല്ലാം കൈക്കൂലിയായി കിട്ടിയതാണെന്നാണ് വിജിലന്‍സ് സംഘം പറയുന്നത്.

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

india

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തി; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്.

Published

on

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഗോഷമഹൽ എം.എൽ.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 17ന് രാമനവമി ദിനത്തിൽ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. ഇസ്‍ലാമോഫോബിക്കായ പാട്ടുകൾ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്. ഏപ്രിൽ 17ന് സുൽത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗൽഹാട്ടിൽ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് ഗൗലിഗുഡ സെന്ററിൽ രാജസിങ്പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആളുകളെ സ്വാധീനിക്കാനാണ് പ്രസംഗത്തിലുടനീളം രാജസിങ് ശ്രമിച്ചത്. ആളുകളോട് ബി.ജെ.പി എം.എൽ.എ വോട്ട് അഭ്യർഥിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ നടപടി പ്രദേശത്ത് ഗതാഗതകുരുക്കിനും കാരണമായി.

മെയിലാണ് തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മിക്ക മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ,​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ ഭൂരിപക്ഷം സീറ്റുകളിലു കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ സർവേഫലങ്ങൾ നൽകുന്ന സൂചന.

Continue Reading

india

തെരഞ്ഞെടുപ്പ്; മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം; പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു

മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

Published

on

മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Continue Reading

Trending