ദുബായ്: ഐപിഎല്ലിലെ 33ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. 22 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത എ ബി ഡീവില്ലേഴ്‌സാണ് ബാംഗ്ലൂരിന്റെ വിജയ ശില്‍പി.സീസണില്‍ ബാംഗ്ലൂരിന്റെ ആറാം വിജയമാണിത്, രാജസ്ഥാന്റെ ആറാം തോല്‍വിയും.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ചുറി നേടി. റോബിന്‍ ഉത്തപ്പ (41), ജോസ് ബട്‌ലര്‍ (24) എന്നിവരും രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങി. ബാംഗ്ലൂര്‍ താരം ക്രിസ് മോറിസ് നാലു വിക്കറ്റ് വീഴ്ത്തി.