കര്‍ണാടകയിലെ ബെല്‍ഗാമില്‍ വെളളപ്പൊക്കത്താല്‍ നൂറുകണക്കിന് പേരെയാണ് ഇവിടെനിന്നും മാറ്റിയത്. വെളളപ്പൊക്കത്തില്‍ ഇഴജന്തുക്കള്‍ ഒഴുകിയെത്തുന്നത് വലിയ ഭീഷണിയാകുന്നുണ്ട്. ഇത്തരത്തില്‍ ഒഴുകിയെത്തിയ വലിയൊരു മുതല വീടിന്റെ മേല്‍ക്കൂരയിലാണ് അഭയം തേടിയത്.

വീടിന്റെ മേല്‍ക്കൂരയില്‍ വാ തുറന്നു പിടിച്ചു കിടക്കുന്ന മുതലയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മുതലയെ പിടിക്കാനായി വനം വകുപ്പ് അധികൃതര്‍ എത്തിയെങ്കിലും മുതലയെ കാണാനായില്ല.