ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍ നിന്ന് ലോറാനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പൂഞ്ചിലെ മണ്ഡിക്ക് സമീപം പ്ലേരയിലായിരുന്നു അപകടം.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ അമിതവേഗത്തില്‍ വളവ് തിരിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.