india

തീവ്രവാദ ഫണ്ടിംഗ് കേസ് : കശ്‍മീരിൽ വിവിധ ഇടങ്ങളിൽ എൻ.ഐ.എ പരിശോധന

By webdesk15

March 14, 2023

NIAതീവ്രവാദ ഫണ്ടിംഗ് കേസുകളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ഇന്ന് രാവിലെ കശ്മീരിലെ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ ജില്ലകളിൽ റെയ്ഡ് നടന്നതായാണ് റിപ്പോർട്ടുകൾ.പോലീസിന്റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയായിരുന്നു ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ ഇന്ന് പുലർച്ചെ ഒന്നിലധികം സ്ഥലങ്ങളിലെ നിരവധി റെസിഡൻഷ്യൽ ഹൌസുകളിൽ പരിശോധനക്ക് എത്തിയത്.