kerala

എസ്എഫ്ഐ ആൾമാറാട്ടം; മന്ത്രി ശിവൻകുട്ടിയുടെ അറിവോടെയെന്ന് കെ എസ് യു ;വൈസ് ചാൻസലർക്കും ഡിജിപിക്കും പരാതി നല്‍കി

By webdesk15

May 17, 2023

കാട്ടാക്കട കോളജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം മന്ത്രി ശിവൻകുട്ടിയുടെ അറിവോടെയാണെന്ന്  കെ എസ് യു ആരോപിച്ചു . ആൾ മാറാട്ടത്തെ കുറിച്ച് രണ്ട് ദിവസം മുന്നേ അറിഞ്ഞിരുന്ന മന്ത്രി അനുകൂലമായാണോ പ്രതികൂലമായാണോ ഇടപെട്ടതെന്ന് വ്യക്തമാക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.സിപിഐഎം നേതാക്കളുടെ അറിവോടെയാണ് ആൾമാറാട്ടം നടന്നതെന്നും വിഷയത്തിൽ വ്യാപക പ്രതിഷേധം നടത്തുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ പറഞ്ഞു.സംഭവത്തിൽ കെഎസ് യു വൈസ് ചാൻസലർക്കും ഡിജിപിക്കും പരാതി നല്‍കി.

എസ്എഫ്ഐയുടെ ആൾമാറാട്ടം വിവാദമായതോടെ പേര് നൽകിയതിൽ പിശക് പറ്റി എന്ന് അറിയിച്ച് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ രംഗത്തെത്തി.സർവ്വകലാശാലക്ക് അയച്ച പേരിൽ പിശക് പറ്റി എന്നും തിരുത്തി അയച്ചു എന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രിൻസിപ്പൽ അടിയന്തിരമായി നേരിട്ട് ഹാജരാകാൻ കേരള സർവ്വകലാശാല ആവശ്യപ്പെട്ടു.