തിരുവനന്തപുരം: ദിലീപ്-കാവ്യ വിവാഹത്തില്‍ പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് പിസി പ്രതികരിച്ചത്. ഇരുവരുടേയും വിവാഹത്തില്‍ പ്രശസ്തരടക്കം പലരും വ്യത്യസ്ഥ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

കാവ്യയേയും ദിലീപിനേയും ഇഷ്ടമാണ്. ദിലീപിന്റെ അഭിനയം ഇഷ്ടമാണ്. നിസ്സാരക്കാരനല്ല അദ്ദേഹം. അഭിനയം കണ്ട് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ കാവ്യ മികച്ച നടിയുമാണ്. വിവാഹത്തിന് ഇരുവരും ക്ഷണിച്ചിരുന്നു. എന്നാല്‍ തിരക്കുമൂലം എത്താന്‍ കഴിഞ്ഞിരുന്നില്ല. വിവാഹം കഴിക്കാന്‍ ഇരുവരും വൈകിപ്പോയെന്ന് തോന്നിയിട്ടുണ്ട്. ആദ്യമേ കല്യാണം കഴിച്ചിരുന്നുവെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നായിരുന്നു തന്റെ അഭിപ്രായമെന്നും പിസി കൂട്ടിച്ചേര്‍ത്തു.

കാവ്യ-ദിലീപ് വിവാഹത്തില്‍ സോഷ്യല്‍മീഡിയിലടക്കം വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മഞ്ജുവാര്യര്‍ക്ക് ഐക്യദാര്‍ഢ്യപ്പെട്ടു കൊണ്ടായിരുന്നു സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നത്. വിവാഹം ദിലീപിന് തിരിച്ചടിയായെന്നും പല നിര്‍മ്മാതാക്കളും ചിത്രങ്ങളില്‍ നിന്നും പിന്‍മാറിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.