ലണ്ടന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇംഗ്ലീഷ് ഫോര്‍വേഡായ ഗാരി ഹൂപ്പറിനെ ടീമിലെത്തിക്കുമെന്ന് സൂചന. മുന്നേറ്റ നിരയെ ശക്തിപ്പെടുത്തുന്നതിനായാണ് ഹൂപ്പറെ ടീമിലെത്തിക്കുന്നത്.
ഗാരി ഹൂപ്പറുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

32 കാരനായ സെന്റര്‍ ഫോര്‍വേഡ് നിലവില്‍ ഓസ്‌ട്രേലിയന്‍ എ ലീഗിലെ ക്ലബ്ബായ വെല്ലിംഗ്ടണ്‍ ഫീനിക്‌സിലെ താരമാണ്. അവസാന സീസണില്‍ വെല്ലിംഗ്ടണ്‍ ഫീനിക്‌സിനായി 21 ലീഗ് മത്സരങ്ങള്‍ കളിച്ചു. എട്ട് ഗോളുകള്‍ നേടുകയും അഞ്ച് അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു.

ഫീനിക്‌സുമായുള്ള കരാറിനു മുമ്പ് ഗാരി ഹൂപ്പര്‍ പ്രീമിയര്‍ ലീഗ് ടീമായ നോര്‍വിച്ച് സിറ്റി, ഷെഫീല്‍ഡ് ,സെല്‍റ്റിക്, ലെയ്ട്ടണ്‍ ഓറിയന്റ്, തുടങ്ങി നിരവധി ക്ലബ്ബുകള്‍ക്കായി കളിച്ചു. 2010 നും 2013 നും ഇടയില്‍ സെല്‍റ്റിക്കായി 130 ലധികം മത്സരങ്ങളില്‍ 80 ഗോളുകളും 30 അസിസ്റ്റുകളും റെക്കോര്‍ഡ് ചെയ്തതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടം.