പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഗുരുതരമായ അനാസ്ഥ. സുപ്രധാനമായ പല രേഖകളും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. കുട്ടിയുടെ ലൈംഗികാവയവത്തില്‍ ക്ഷതം സംഭവിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കുറ്റപത്രത്തിലില്ല. ഇര പീഡിപ്പിക്കപ്പെട്ടെന്ന സഹപാഠിയുടെ വെളിപ്പെടുത്തലും ഒഴിവാക്കി.

കുറ്റപത്രത്തിലുള്ള 19 സാക്ഷികളില്‍ ആറു പേരും പോലീസ് ഉദ്യോഗസ്ഥരാണ്. അധ്യാപകന്‍ അടിച്ചെന്ന് മാത്രം മൊഴി നല്‍കിയ എട്ട് കുട്ടികളെ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.