ന്യുഡല്‍ഹി:സീസണിലെ ഒന്‍പതാം പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്റ്റേഴ്‌സും ഓരോ ഗോള്‍ വീതം അടിച്ച് സമാസമം നില്‍ക്കുന്നു.

 

45 ാം മിനിറ്റില്‍  റോമിയോ ഫെര്‍ണാണ്ടസിന്റെ കിക്കില്‍ പ്രീതം കോട്ടാല്‍ ഡല്‍ഹിക്കായി സമനില കുറിച്ചു.

പതിമൂന്നാം മിനിറ്റില്‍ കറേജ് പെക്കൂസന്റെ മുന്നേറ്റത്തിലാണ് ഇയാന്‍ ഹ്യൂം ഗോള്‍ നേടിയത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും ഓടിയെത്തിയ ഇയാന്‍ ഹ്യൂം പെക്കൂസന്റെ പാസ് പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.

 

 

Apdating…

 

ആരാധകര്‍ക്ക് ടീമിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരൂ. പതിവു മഞ്ഞ ജഴ്‌സി ഉപേക്ഷിച്ച് കറുപ്പ് നിറമുള്ള എവേ ജഴ്‌സിയണിഞ്ഞാണ് ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹിക്കെതിരെ ഇറങ്ങയത്. അതേ സമയം അവസാന സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിനും ഇന്ന് ജയം അനിവാര്യമാണ്. എട്ടു കളികളില്‍ ആറും തോറ്റ അവര്‍ക്ക് നിലവില്‍ നാലു പോയിന്റ് മാത്രമാണുള്ളത്. കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഡല്‍ഹി ഇറങ്ങിയത്.