Culture
അവസാന മിനിറ്റിലെ ഗോളില്‍ ചെന്നൈയിന് എഫ്.സിയെ സമനിലയില്‍ പിടിച്ച് ഡല്‍ഹി
ചെന്നൈ: ജെജെ നേടിയ ഡബിളില്‍ വിജയമുറപ്പിച്ചിരുന്നു ചെന്നൈക്കാര്. പക്ഷേ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ സീസണ് ട്രെന്‍ഡ് പോലെ അതാ വരുന്നു ഡല്‍ഹിക്കാരുടെ ഗോള്‍-നിശ്ചിത സമയത്തിന് ശേഷം മൂന്ന് മിനുട്ടുള്ള അഞ്ച്വറി ടൈമില്‍. അങ്ങനെ അവസാനത്തിലെ ഡല്‍ഹി ഗോളില്‍ ചെന്നൈ-ഡല്‍ഹി അങ്കം 2-2 ല്‍ അവസാനിച്ചു. ആദ്യ പകുതിയില്‍ ഡേവിഡ് എന്‍ടിഗെ നേടിയ ഗോളിലൂടെ ഡല്‍ഹി മുന്നിലെത്തി. എന്നാല്‍ ചെന്നൈയിന് എഫ്.സി ജെജെ ഗോളിലൂടെ സമനില കണ്ടെത്തി. രണ്ടാം പകുതിയില്‍ ജെജെ തന്റെ രണ്ടാം ഗോളിലൂടെചെന്നൈക്ക് ലീഡ് നല്കി. വിജയം പ്രതീക്ഷിച്ചു നിന്ന സൂപ്പര്‍ മച്ചാന്‍സിനെ ഞെട്ടിച്ചുകൊണ്ട് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഗുയോണ്‍ ഫെര്‍ണാണ്ടസ് ഡല്‍ഹിക്കു സമനില നേടിക്കൊടുത്തു.
സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ചെന്നൈയിന് എഫ്.സി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ഡല്‍ഹിയുടെ അവസാന സ്ഥാനത്തിനു മാറ്റമില്ല. ഇരട്ട ഗോള്‍ നേട്ടത്തോടെ ജെജെ ഈ സീസണില്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ബല്‍വന്തിനെ പിന്നിലാക്കി ആറ് ഗോളോടെ മുന്നിലെത്തി. ഹീറോ ഓഫ് ദി മാച്ചും ജെജെ തന്നെ.ചെന്നൈ രണ്ട് മാറ്റങ്ങളുമായാണ് ഇന്നലെ കളിക്കാനിറങ്ങിയത്. ബ്രിക്രംജിത്, സെറീനോ എന്നിവര്‍ക്കു പകരം ധന്‍ചന്ദ്ര് സിംഗ്, ജെര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ വന്നു ഡല്‍ഹി മൂന്നു മാറ്റങ്ങള്‍ വരുത്തി. അല്‍ബിനോ ഗോമസിനു പരുക്കേറ്റതിനാല്‍ ഡല്‍ഹിയുടെ ഗോള്‍ കീപ്പറായി സ്പാനീഷ് താരം സാബി ഇരുതാഗുനിയ വന്നു. അതേപോലെ മിരാബാജ, അര്‍ണാബ് എന്നിവര്‍ക്കു പകരം ലാലിയാന്‍സുവാല ചാങ്തെ, ഡേവിഡ് എന്‍ഗാതെ എന്നിവരും ഇറങ്ങി.
ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ ഡല്‍ഹിക്കെതിരെ ചെന്നൈ ആക്രമണ മൂഡിലായിരുന്നു. എന്നാല്‍ ഗോള്‍ നേടിയത് ഡല്‍ഹിയായിരു.ന്നു. 24 ാം മിനിറ്റില്‍ ഡല്‍ഹിയുടെ എരിയയില്‍ നിന്നും മൂന്നു ലോങ് പാസുകളിലൂടെയാണ് ഗോള്‍ വന്നത്. നന്ദകുമാറിലേക്കു കിട്ടിയ പാസില്‍ ഗോള്‍ മുഖത്തേക്കു നല്കിയ ക്രോസ് വായുവിലൂടെ കുതിച്ചുയര്‍ന്ന ഡേവിഡ് എന്‍ഗിറ്റെ ഫ്ളൈയിങ് ഹെഡ്ഡറിലൂടെ വലകുലുക്കി. 27 ാം മിനിറ്റില്‍ ഡല്‍ഹിക്കു ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചു. ചാങ്തെയുടെ അളന്നുകുറിച്ച പാസ് സ്വീകരിച്ച ഡേവിഡ് തുടര്‍ന്നു നന്ദകുമാറിലേക്കു പാസ് ചെയ്തു. ചെന്നൈയുടെ പെനാല്‍ട്ടി ഏരിയക്കു മുന്നിലെത്തിയ നന്ദകുമാറിന്റെ കാര്‍പ്പറ്റ് െ്രെഡവ് പക്ഷേ, ദുര്‍ബലമായതിനാല്‍ ഗോള്‍ കീപ്പര്‍ക്കു കാര്യമായ ഭീഷണി ആയില്ല. ഗോള്‍ നേടിയതോടെ ഡല്‍ഹി ആത്മവിശ്വാസം കുതിച്ചുയര്‍ന്നു.
ചെന്നൈയുടെ സമനില ഗോള്‍ നേടാന്‍ വൈകാതെ വന്നു. 42 ാം മിനിറ്റില്‍ റെനെ മിഹെലിച്ച് എടുത്ത കിക്ക് ഗോള്‍ മുഖത്തെ കൂട്ടപ്പോരിച്ചിലിനിടെ ജെജെ ഹെഡ്ഡറിലൂടെ വലയിലേക്കു തിരിച്ചു വിട്ടു. ജെജെയ്ക്കു ലഭിച്ച ജന്മദിന സമ്മാനം കൂടിയായി ഈ ഗോള്‍ . ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ട് ഗോള്‍ ശ്രമങ്ങളില്‍ നിന്നും ചെന്നൈ രക്ഷപ്പെട്ടു.ഡേവിഡിന്റെ പാസില്‍ റോമിയുടെ ആദ്യ ഷോട്ട് ഗോളി കരണ്‍ജിത് തടഞ്ഞു. റീബൗണ്ട് പന്തില്‍ ചാങ്തെ നടത്തിയ രണ്ടാം ശ്രമം ധനചന്ദ്ര സിംഗ് ബ്ലോക്ക് ചെയ്തു അപകടം ഒഴിവാക്കി.
രണ്ടാം പകുതി ആരംഭിച്ച ഉടനെ ചെന്നൈ ലീഡ് നേടി. വലത്തെ വിംഗിലേക്കു വന്ന പന്ത് ജെര്‍മന്‍പ്രീത് സിംഗ് ബോക്സിനകത്തു കയറിയ ജെജെയിലേക്കു എത്തിച്ചു. പോയിന്റ് ബ്ലാങ്ക് പൊസിഷനില്‍ നിന്നിരുന്ന ജെജെ ലാല്‍പെക്യുല ഡല്‍ഹിയുടെ സ്പാനീഷ് ഗോളിയെ നിസഹായനാക്കി വലയിലെത്തിച്ചു. 65 ാം മിനിറ്റില്‍ ഡേവിഡിനെ പിന്‍വലിച്ചു ഡല്‍ഹി നൈജീരിയന്‍ മുന്‍നിര താരം കാലു ഉച്ചെയെ കൊണ്ടുവന്നു. ഇതിനു മറുപടിയായി ചെന്നൈയിന് ഫ്രാന്‍സിസ്കോ ഫെര്‍ണാണ്ടസിനു പകരം ജൂഡിനെ ഇറക്കി. ഡല്‍ഹി അടുത്ത മാറ്റത്തില്‍ എഡു മോയക്കു പകരം റോവില്‍സണ്‍ റോഡ്രിഗസിനെയും അവസാന മാറ്റത്തില്‍ ചാങ്തെയ്ക്കു പകരം ഗുയോണ്‍ ഫെര്‍ണാണ്ടസിനെയും കൊണ്ടു വന്നു.
അവസാന മിനിറ്റുകളില്‍ കളി പകരക്കാരുടെ പക്കലായി. പന്ത് കഴിയുന്ന സമയം കൈവശം വെക്കുക എന്നതിനപ്പുറം എതിരാളികളുടെ ഗോള്‍ മുഖത്തേക്കു കുതിച്ചുകയറി ഗോള്‍ നേടാനുള്ള ആര്‍ജ്ജവം ഡല്‍ഹിയുടെ പക്കല്‍ നിന്നുണ്ടായില്ല. ബോക്സില്‍ എത്തിയ ഡല്‍ഹിയുടെ നീക്കങ്ങള്‍ ചെന്നൈയിന് കൃത്യമായി തടഞ്ഞുകൊണ്ടിരുന്നു.
ചെന്നൈ വിജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഡല്‍ഹിയുടെ സമനില ഗോള്‍. 90 ാം മിനിറ്റില്‍ ജെര്‍മന്‍ പ്രീത് വരുത്തിയ ഫൗളിനെ തുടര്‍ന്നാണ് ഗോളിനു വഴിയൊരുക്കിയത്. ഫ്രീകിക്കില്‍ ഗോള്‍ വന്നില്ലെങ്കിലും ഡല്‍ഹിയുടെ ഏരിയയിലേക്കു തിരിച്ചുവിട്ട പന്ത് അതേപോലെ ചെന്നൈയിന്റെ ബോക്സിലേക്കു തിരിച്ചുവിട്ടു. ഉയര്‍ന്നു വന്ന പന്ത് പകരക്കാരനായി വന്ന കാലു ഉച്ചെയുടെ ഹെഡ്ഡര്‍ ഗുയോണ്‍ ഫെര്‍ണാണ്ടസിലേക്കു വന്നു. കാത്തു നിന്ന ഗുയോണ്‍ ഫെര്‍ണാണ്ടസ് വലയിലെത്തിച്ചു.
Film
ഭൂട്ടാന് കാര്‍ കള്ളക്കടത്ത് കേസ്: നടന് അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന് അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്കി. ‘ ഓപ്പറേഷന് നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന് വിനായകന്
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന് ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന് ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന് വ്യക്തമാക്കിയത്.
Film
IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി
ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന് താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്ലോറിന് ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്ഹാന് അവതരിപ്പിച്ച ജെഫ്റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന് താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.
-
india22 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india24 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

