പാലാ: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ് (എം) ന്റെ പിന്തുണ. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അര നൂറ്റാണ്ടു കാലമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കാനുള്ള തീരുമാനം. യു.ഡി.എഫിനുള്ള പിന്തുണയല്ല ഇത്. പ്രചരണ രംഗത്ത് കേരള കോണ്‍ഗ്രസ് ഉണ്ടാകുമെന്നും എന്നാല്‍ യു.ഡി.എഫിനൊപ്പമായിരിക്കില്ല ഇതെന്നും മാണി പറഞ്ഞു.