പ്രാഥമിക കണക്കിനേക്കാള്‍ വലുതാണ് പ്രളയക്കെടുതി മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. പതിനായിരം രൂപ ധനസഹായം ബാങ്ക് തുറന്നാലുടന്‍ നല്‍കിത്തുടങ്ങുമെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു.

മാലന്യ നിര്‍മ്മാര്‍ജനം കരുതലോടെ വേണം. ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളിയില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.