കൊച്ചി: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും, പാസ്‌പോര്‍ട്ടിന് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും ഫീസ് കൂടാതെ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കും. വിസക്ക് അപേക്ഷിച്ചവര്‍, വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ തുടങ്ങി അടിയന്തിരമായി പാസ്‌പോര്‍ട്ട് ആവശ്യമുള്ളവര്‍ അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലോ, കൊച്ചി പനമ്പിള്ളി നഗറിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലോ എത്തണം. ഫീസുകളൊന്നുമില്ലാതെ ഒക്‌ടോബര്‍ 11 വരെ ഈ സൗകര്യം ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.