Connect with us

Culture

വീണ്ടും മഴ തിമര്‍ത്തുപെയ്യുന്നു; പുനരധിവാസത്തിനായുള്ള കാത്തിരിപ്പ് രണ്ടാംവര്‍ഷത്തിലേക്ക്

Published

on

വെള്ളമുണ്ട: മഴപെയ്യുമ്പോള്‍ ഭയപ്പാടില്ലാതെ നനയാത്ത കൂരയില്‍ കിടന്നുറങ്ങാനുള്ള അവകാശത്തിനായി ഇനി ഞങ്ങളാരുടെ കാലിലാണ് വീഴേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ സര്‍ക്കാര്‍ ആഫീസുകളില്‍ കയറിയിറങ്ങുന്ന വെള്ളമുണ്ട പടാരികാപ്പുമ്മല്‍ കോളനിയിലെ ആദിവാസി വൃദ്ധന്‍ നമ്പിയുടെ ചോദ്യമാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തായിരുന്നു സംസ്ഥാനത്തെ മുക്കിയ പ്രളയമുണ്ടായതും കോളനിക്ക് പിറകില്‍ നിന്നും മണ്ണിടിഞ്ഞ് വീണ തും. ഈ വര്‍ഷവും വീണ്ടും മഴ തിമര്‍ത്തുപെയ്യുമ്പോള്‍ പുനരധിവാസത്തിനായുള്ള കാത്തിരിപ്പ് രണ്ടാംവര്‍ഷത്തിലേക്ക നീങ്ങുകയാണ്.

കഴിഞ്ഞ വര്‍ഷം കോളനിക്ക് പിറകില്‍ നിന്നും മണ്ണിടിഞ്ഞ് വീണ വാസുവിന്റെ വീട് പൂര്‍ണ്ണമായും മണ്ണിനടിയിലായി. വീടിനുള്ളില്‍ ദോശയുണ്ടാക്കുകയായിരുന്ന മകള്‍ പത്ത് വയസ്സുകാരി രമ്യയുടെ ദേഹത്ത് തീ പടര്‍ന്ന് 70 ശതമാനത്തോളം പൊള്ളലേറ്റു. ആദ്യം ജില്ലാ അസ്പത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്ന രമ്യ ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഇപ്പോഴും സ്ഥിരമായി സ്‌കൂളില്‍ പോവാന്‍ കഴിയാറില്ല. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സബ് കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധകളും കോളനിയിലെത്തി മുഴുവന്‍ കുടുംബങ്ങളെയും ദുരിതാശ്വസകേമ്പിലേക്ക് മാറ്റി. ഇവര്‍ താമസിച്ചു വന്നിരുന്ന സ്ഥലം വാസയോഗ്യമല്ലെന്ന് റവന്യു വകുപ്പും ട്രൈബല്‍ വകുപ്പും വിധിയെഴുതിയതോടെയാണ് ഇവരുടെ തുടര്‍ ജീവിതം കൂടുതല്‍ ദുരിതത്തിലായത്.

കോളനിയിലെ പ്ലാസ്റ്റിക് വിരിച്ച ഷെഡുകളിലൊന്ന്‌

ഒരു മാസത്തോളം ദുരിതാശ്വാസകേമ്പില്‍ താമസിച്ച് ശേഷമാണ് കോളനിയിലേക്ക് മടങ്ങിയത്. ഭൂമി വാസയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ നേരത്തെ തുടങ്ങിവെച്ച മൂന്ന് വീടുകളുടെ തുടര്‍ നിര്‍മാണം നിലച്ചു. കോളനിയിലെ നമ്പി, ചാല, രാജിത എന്നിവര്‍ക്കായിരുന്നു ട്രൈബല്‍ വകുപ്പ് വീട് അനുവദിച്ചത്. ഇത് പ്രകാരം നിര്‍മാണം ആരംഭിച്ച വീടിന്റെ തറകളിലാണ് നിലവില്‍ കുടുംബങ്ങള്‍ പ്ലാസ്റ്റിക് കൂരകളുണ്ടാക്കി കഴിയുന്നത്. ഇവര്‍ക്ക് തുടര്‍ ഫണ്ട് വകുപ്പ് തടയുകയായിരുന്നു. സ്ഥലം വാസയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ വാക്കാല്‍ പറഞ്ഞെങ്കിലും വര്‍ഷം ഒന്ന് പിന്നിട്ടിട്ടും ഇവരെ പുനരധിവസിപ്പിക്കാന്‍ യാരൊരു നടപടികളുമായിട്ടില്ല. കോളനിയിലെ ആറ് കുടുംബങ്ങളില്‍ ഒരു കുടംബം മാത്രമാണ് റീബില്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. മുഴുവന്‍ കുടുംബങ്ങളും പട്ടികയിലുള്‍പ്പെടാന്‍ വിദഗ്ദസമിതി റിപ്പോര്‍ട്ട് വേണം. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ പകരം ഭൂമികണ്ടെത്തി പുനരധിവാസിപ്പിക്കാന്‍ കഴിയുകയുള്ളു. കേവലം റിപ്പോര്‍ട്ടിനായി ഒരു വര്‍ഷം കാത്തിരിക്കേണ്ടിവന്നെങ്കില്‍ സ്ഥലവും വീടും ലഭിക്കാന്‍ ഇനിയെത്രകാലം കാത്തിരിക്കണെമെന്നതാണ് കോളനിനവാസികളെ ആശങ്കയിലാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

news

വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്

Published

on

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.

നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending