ക്രിക്കറ്റ് ലോകകപ്പിലെ വിവാദ ഓവര്‍ത്രോയില്‍ അധിക റണ്‍സ് അനുവദിച്ച ശ്രീലങ്കന്‍ അമ്പയര്‍ കുമാര്‍ ധര്‍മസേന തനിക്ക് പറ്റിയ തെറ്റില്‍ പ്രതികരണവുമായി രംഗത്ത്.

എനിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ട്. മത്സരശേഷം ടി.വിയിലെ റീപ്ലേ കണ്ടപ്പോഴാണ് തെറ്റ് മനസ്സിലായത്. ആറ് റണ്‍സ് അനുവദിക്കുന്നതിന് മുന്‍പ് ലെഗ് അമ്പയര്‍ ആയിരുന്ന എറാസ്മസുമായും മാച്ച് അമ്പയറുമായും ബന്ധപ്പെട്ടിരുന്നു. അവരുടെ എല്ലാവരുടെയും അഭിപ്രായ പ്രകാരം തന്നെയാണ് റണ്‍സ് അനുവദിച്ചത്.
തീരുമാനം തെറ്റായിരുന്നു എന്നാല്‍ ഞാന്‍ ബന്ധപ്പെട്ടപ്പോള്‍ മാച്ച് അമ്പയര്‍ ബാറ്റ്‌സ്മാന്‍ രണ്ടാമത്തെ റണ്‍സ് പൂര്‍ത്തിയാക്കിയെന്നായിരുന്നു. അതിനാലാണ് ഞാന്‍ ആറ് റണ്‍സ് അനുവദിച്ചത്, ധര്‍മസേസ പറഞ്ഞു.
ലോകകപ്പിലെ ന്യൂസിലാന്റിന്റെ തോല്‍വിക്ക് കാരണമായത് ഓവര്‍ത്രോയിലെ അധിക റണ്‍സായിരുന്നെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.